Home Featured തിരഞ്ഞെടുപ്പ്; മുത്തങ്ങ ,ബാവലി ഉൾപ്പെടെ പത്തു അതിര്‍ത്തികളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം

തിരഞ്ഞെടുപ്പ്; മുത്തങ്ങ ,ബാവലി ഉൾപ്പെടെ പത്തു അതിര്‍ത്തികളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം

by admin

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പത്ത് ചെക്ക് പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂല്‍പ്പുഴ, നമ്ബ്യാര്‍കുന്ന്, താളൂര്‍, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോല്‍പ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്.

ചെക്ക് പോസ്റ്റുകളിലെ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. കൃത്യമായ രേഖകളിലാത്ത കൊണ്ടുപോകുന്ന പണം, അനധികൃത മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഫ്‌ളയിംങ് സ്‌ക്വാഡ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനാണ് റവന്യൂ, പോലീസ് വിഭാഗങ്ങളടങ്ങുന്ന സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘത്തിന്റെയും ചുമതല.

ഒരു രാജ്യം ഒരു മിനിമം കൂലി : രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group