Home Featured ബംഗളുരുവിൽ ഭൂമി കുലുക്കമില്ല : ശബ്ദം മാത്രം- ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ

ബംഗളുരുവിൽ ഭൂമി കുലുക്കമില്ല : ശബ്ദം മാത്രം- ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ

by admin

ബെംഗളൂരു : അതി ഭയങ്കരമായ കാതടിപ്പിക്കുന്ന ഒരു ശബ്ദം ബെംഗളുരുവിന്റെ പലയിടങ്ങളിലും അൽപ സമയം മുൻപ് കേൾക്കാനിടയായി .സർജാപൂർ, HSR, വൈറ്റ്ഫീൽഡ്, ഹെബ്ബാൽ. എന്നിവിടങ്ങളിലായിരുന്നു ശബ്ദം കേട്ടത് .ഭൂമി കുലുക്കമാണെന്നു പരിസര വാസികൾ പരിഭ്രാന്തി പരാതിയിരുന്നു

എന്നാൽ ഭയപ്പെടേണ്ടതില്ലെന്നും ഇത് ഭൂകമ്പമല്ലെന്ന് കെഎസ്എൻ‌ഡി‌എം‌സി സ്ഥിരീകരിക്കുന്നു “ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രവർത്തനം ഒരു ഭൂകമ്പം മൂലമല്ല. സീസ്മോമീറ്ററുകൾ ഭൂചലനങ്ങളൊന്നും പിടിച്ചെടുത്തില്ല. പ്രവർത്തനം കേവലം വലിയ ശബ്ദമാണ്.
“ഭൂകമ്പo ഒരു പ്രദേശത്ത് മാത്രമായി പരിമിതപ്പെടില്ല , അത് വ്യാപകമാകും. ഞങ്ങൾ ഞങ്ങളുടെ സെൻസറുകൾ പരിശോധിച്ചു, ഇന്ന് ഭൂകമ്പം ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല,” കെഎസ്എൻ‌ഡി‌എം‌സി ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറയുന്നു

bangalore malayali news portal join whatsapp group

കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിലെ (കെഎസ്എൻ‌ഡി‌എം‌സി) ശാസ്ത്രജ്ഞർ തങ്ങളുടെ സംവിധാനങ്ങൾ പരിശോധിക്കുകയാണെന്നും ശബ്ദത്തെ കുറിച്ച് കൂടുതൽ പരിശോധിച്ച് വരികയാണെന്നും അവർ പറഞ്ഞു

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group