Home പ്രധാന വാർത്തകൾ ബെംഗളൂരുവിന് പുറത്ത് പുതിയ ഐടി നഗരം; ടെക് കമ്ബനികളെ സ്വാഗതം ചെയ്യുന്നത് ഈ നഗരങ്ങളിലേക്ക്

ബെംഗളൂരുവിന് പുറത്ത് പുതിയ ഐടി നഗരം; ടെക് കമ്ബനികളെ സ്വാഗതം ചെയ്യുന്നത് ഈ നഗരങ്ങളിലേക്ക്

by admin

ബെംഗളൂരു: കര്‍ണാടകയില്‍ ബെംഗളൂരു നഗരത്തിന് പുറത്ത് പുതിയ ഐ.ടി. നഗരം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. ബിഡദിയില്‍ ആയിരിക്കും പുതിയ ഐ.ടി. സിറ്റി സ്ഥാപിക്കുക. നിക്ഷേപം നടത്താന്‍ അന്താരാഷ്ട്ര നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തിന്റെ സാങ്കേതിക ശക്തി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ബെംഗളൂരു ടെക് ഉച്ചകോടയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ടി. മേഖലയുടെ വളര്‍ച്ചക്ക് കൂടുതല്‍ ഇടമൊരുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും ശിവകുമാര്‍ പറഞ്ഞു.ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാനും സാമ്ബത്തിക വളര്‍ച്ച സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനുമുള്ള ‘ബെംഗളൂരുവിനപ്പുറം’ പുതിയ ഐ.ടി. നഗരം നിര്‍മിക്കും.മൈസൂരു, മംഗളൂരു, ഹുബ്ബള്ളി-ധാര്‍വാഡ്, ബെളഗാവി, കലബുറഗി, ശിവമോഗ്ഗ, ദാവന്‍ഗരെ, തുമകുരു തുടങ്ങിയ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം മാറ്റുകയോ വിപുലീകരിക്കുകയോ ചെയ്യുന്ന സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാമ്ബത്തിക ആനുകൂല്യങ്ങളാണ് ഈ നയം വാഗ്ദാനം ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group