നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു.കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സർവീസ് പുനരാരംഭിക്കും. പതിനൊന്ന് സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശൗചാലയം ബസില്‍ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇന്നലെ ബെംഗളൂരു-കോഴിക്കോട് യാത്രയില്‍ 930 രൂപയാണ് ഈടാക്കിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിൻറെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്. കേരള രാഷ്ട്രീയത്തില്‍ നവകേരള ബസ് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം.
ഡീസല്‍ കര്‍ണാടകയില്‍ നിന്ന്; കെഎസ്‌ആര്‍ടിസിക്ക് പ്രതിദിനം കാല്‍ലക്ഷത്തോളം രൂപയുടെ ലാഭം
അന്തർസംസ്ഥാന ബസുകള്‍ക്ക് കർണാടകയിലെ പമ്ബുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കാൻ അനുമതി നല്‍കിയതിലൂടെ കെഎസ്‌ആർടിസിക്ക് പ്രതിദിനം കാല്‍ലക്ഷത്തോളം രൂപയുടെ ലാഭം.കാസർഗോഡ് – മംഗളുരു സർവീസുകള്‍ക്ക് പ്രതിദിനം ശരാശരി 2860 ലിറ്റർ ഡീസല്‍ വേണമെന്നാണ് കെഎസ്‌ആർടിസി ജില്ലാ ഡിപ്പോയിലെ കണക്ക്. കർണാടകയിലെ ഡീസല്‍ വില കേരളത്തിലേതിനേക്കാള്‍ എട്ടു രൂപയോളം കുറവാണ്. ഈ കണക്കു പ്രകാരം ഇന്ധന ചെലവില്‍ 24,000 രൂപയോളം ഓരോ ദിവസവും ലാഭിക്കാൻ കഴിയും.
കാസർഗോഡ് ഡിപ്പോയില്‍ നിന്ന് സുള്ള്യ, പുത്തൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളും കൊല്ലൂർ മൂകാംബിക ബസുകളും കൂടി കർണാടകയില്‍ നിന്ന് ഡീസല്‍ അടിക്കുകയാണെങ്കില്‍ ഡീസല്‍ ചെലവില്‍ പ്രതിദിനം അരലക്ഷം രൂപയോളം ലാഭിക്കാനാകും. ഇവയ്ക്കുകൂടി അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അന്തർസംസ്ഥാന സർവീസുകള്‍ നടത്തുമ്ബോള്‍ നികുതിയിനത്തിലും മറ്റുമുണ്ടാകുന്ന അധികച്ചെലവ് ഡീസല്‍ വിലയിലെ ലാഭത്തിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ സംസ്ഥാന സർക്കാരിന്‍റെ നികുതി കൂടുതലായതിനാലാണ് ഡീസല്‍വില ഉയർന്നുനില്‍ക്കുന്നത്. ഇത് മറികടക്കുന്നതിനായി സംസ്ഥാന അതിർത്തിമേഖലയിലെ സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും നേരത്തേതന്നെ ഇന്ധനത്തിന് കർണാടകയിലെ പമ്ബുകളെയാണ് ആശ്രയിക്കുന്നത്. ദേശീയപാതയോടടുത്ത തലപ്പാടിയിലും മലയോരമേഖലയിലെ ഗാളിമുഖയിലുമുള്ള ഇന്ധന പമ്ബുകളില്‍ എന്നും കേരളത്തില്‍നിന്നുള്ള വാഹനങ്ങളുടെ തിരക്കാണ്. ഏതാനും വർഷങ്ങള്‍ക്കുമുമ്ബു വരെ ചെറുഗ്രാമമായിരുന്ന ഗാളിമുഖ ചുരുങ്ങിയ കാലം കൊണ്ട് മാഹിയെ അനുസ്മരിപ്പിക്കുന്ന വാണിജ്യകേന്ദ്രമായി വളർന്നത് കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങളും വരുമാനവും കൊണ്ടാണ്.