Home Featured മൈസൂരു വിമാനത്താവളം റണ്‍വേ വികസിപ്പിക്കല്‍ മാര്‍ച്ചില്‍ തുടങ്ങും

മൈസൂരു വിമാനത്താവളം റണ്‍വേ വികസിപ്പിക്കല്‍ മാര്‍ച്ചില്‍ തുടങ്ങും

ബംഗളൂരു: മണ്ഡക്കള്ളിയിലെ മൈസൂരു വിമാനത്താവളത്തിന്‍റെ റണ്‍വേ വികസിപ്പിക്കുന്നതിനായി ഭൂമിയേറ്റെടുക്കല്‍ ജനുവരിയില്‍ പൂര്‍ത്തിയാകും.തുടര്‍ന്ന് മാര്‍ച്ചില്‍ റണ്‍വേ വികസനത്തിന്‍റെ നിര്‍മാണജോലികള്‍ ആരംഭിക്കും. നിലവില്‍, 460 ഏക്കറിലാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. റണ്‍വേ വികസനത്തിനായി 240 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. ഇതില്‍ 194 ഏക്കര്‍ ഇതിനകം ഏറ്റെടുത്തു. ഇനി 46 ഏക്കറാണ് ഏറ്റെടുക്കാനുള്ളത്.

ഒരേക്കറിന്‌ 1.5 കോടി രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം.ചെറിയ വിമാനങ്ങള്‍ക്കുമാത്രം ഇറങ്ങാന്‍ സാധിക്കുന്ന 1740 മീറ്റര്‍ നീളമുള്ള റണ്‍വേയാണ് ഇപ്പോള്‍ വിമാനത്താവളത്തിലുള്ളത്.2750 മീറ്ററായി റണ്‍വേ വികസിപ്പിക്കുന്നതോടെ ബോയിങ്, എയര്‍ബസ് തുടങ്ങിയ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കര്‍ണാടക ചെറുകിട വ്യവസായ വികസന കോര്‍പറേഷനാണ് ഭൂമിയേറ്റെടുക്കലിന്‍റെ ചുമതല.

ഏറ്റെടുക്കുന്ന ഭൂമി വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യക്കാണ് കൈമാറുക.റണ്‍വേ വികസന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 319 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ രണ്ടാം ഗഡുവായ 100 കോടി രൂപ അടുത്തിടെ കൈമാറിയിരുന്നു. ആദ്യ ഗഡുവായി 50 കോടി രൂപയാണ് അനുവദിച്ചത്.

ഗൂഗിള്‍ പേ ചെയ്യുമ്ബോള്‍ ഇനിമുതല്‍ ഇങ്ങനെ ചെയ്താല്‍ പണം അയയ്ക്കുന്നതിനിടയ്ക്ക് ‘പണി’ കിട്ടില്ല

ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പ് ആണ് ഗൂഗിള്‍ പേ. പണം അയയ്ക്കുന്നതിനിടക്ക് പണി കിട്ടിയവരും ഏറെയാണ്.ചിലപ്പോള്‍ പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടും കിട്ടേണ്ട ആള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല. എന്തുകൊണ്ടാണ് ഗൂഗിള്‍ പേ പേയ്മെന്റ് ഇങ്ങനെ തടസ്സപ്പെടുന്നത്. അയയ്ക്കുന്ന ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ ബാങ്കിംഗ് സെര്‍വര്‍ ഡൗണ്‍ ആവുമ്ബോഴാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്.

ഗൂഗിള്‍ പേയില്‍ പണമിടപാട് നടക്കുന്നത് യുപിഐ ഐഡികള്‍ വഴിയാണ്.നമ്മുടെ യുപിഐ ഐഡി നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ഡ് ആയിരിക്കും. അതിനാല്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ ഈ ഐഡി ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്താം. യുപിഐ ഐഡിയില്‍ yourname@oksbi, yourname@okaxis എന്നൊക്കെ കണ്ടിട്ടില്ലേ? ഇതില്‍ @ നു ശേഷമുള്ള sbi, axis എന്നിവ പേയ്മെന്റ് സര്‍വീസ് പ്രൊവൈഡേഴ്സ് ആണ്. ഗൂഗിള്‍ പേയില്‍ SBI, HDFC, Axis, ICICI ഇങ്ങനെ 4 പേയ്മെന്റ് സര്‍വീസ് പ്രൊവൈഡേഴ്സ് ആണുള്ളത്.

രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഇതില്‍ ഏതെങ്കിലും ഒരു സര്‍വീസ് പ്രൊവൈഡര്‍ നല്‍കുന്ന യുപിഐ ഐഡി ആവും ആക്ടിവേറ്റ് ആകുക. അതിനെ ആശ്രയിച്ചിരിക്കും ഇടപാടുകള്‍.കൂടുതല്‍ പ്രൊവൈഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിലൂടെ ഗൂഗിള്‍ പേയിലെ ട്രാന്‍സാക്‌ഷന്‍ വിജയനിരക്ക് കൂട്ടാം. അതിനായി, ഗൂഗിള്‍പേ തുറന്ന് മുകളില്‍ വലതു ഭാഗത്തെ നമ്മുടെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് സെലക്‌ട് ചെയ്യുക.

ശേഷം പ്രൈമറി അക്കൗണ്ടിലെ ‘മാനേജ് യുപിഐ ഐഡി’ എന്നത് തുറന്ന് SBI, HDFC, Axis, ICICI ഓരോന്നും ആഡ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്ബോള്‍ ഏതെങ്കിലും ഒരു സെര്‍വര്‍ ഡൗണായാലും അടുത്തത് വഴി ഇടപാട് നടക്കും. അഥവാ, പരാജയനിരക്ക് 4 ല്‍ 1 ആയി കുറയും

You may also like

error: Content is protected !!
Join Our WhatsApp Group