ബംഗളുരു: വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് വാരാന്ത്യങ്ങളിൽ ബെംഗളൂരു മെട്രോ ട്രെയിൻ പ്രവർത്തനം പുനഃസ്ഥാപിക്കും.
കർണാടക സർക്കാർ വാരാന്ത്യ കർഫ്യൂ പിൻവലിച്ചതിനാൽ, തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 5 മുതൽ രാത്രി 11 വരെ ട്രെയിനുകൾ ഓടും. ഞായറാഴ്ചകളിൽ ട്രെയിൻ സർവീസുകൾ രാവിലെ 7 മുതൽ രാത്രി 11 വരെയായിരിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) അറിയിച്ചു.
അതേസമയം, ഈ വാരാന്ത്യം മുതൽ സാധാരണ രീതിയിൽ ബസ് സർവീസുകൾ നടത്താൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (ബിഎംടിസി) തീരുമാനിച്ചു.
*കെ.ആർ മാർക്കറ്റിലേക്ക് പോവുകയായിരുന്ന ഓടികൊണ്ടിരുന്ന ബി.എം.ടി.സി ബസിന് ബസിന് തീപിടിച്ചു*