ബെംഗളൂരു: നഗരത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനായ കന്റോൺമെന്റിലേക്കും പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ മെട്രോയിൽ എത്താനാകും.പാതയുടെ ഭാഗമായ കന്റോൺമെന്റ് ഭൂഗർഭ സ്റ്റേഷൻ, വൈറ്റ്ഫീൽഡ് കെങ്കേരി സബർബൻ പാത എന്നിവ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. ഇതോടെ ഗതാഗത ഹബ്ബായി കന്റോൺമെന്റ് മാറും.കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള അടിപ്പാത നിർമാണം ആരംഭിച്ചിട്ടുണ്ട്.
ഡോക്ടര്‍ കുത്തിവരച്ചു; കുറിപ്പടിയുമായി രോഗി നെട്ടോട്ടമോടി
കൊല്ലം: കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടി രോഗികളെ വലയ്ക്കുന്നു. ഡോക്ടര്‍ കുത്തിവരച്ചതുപോലെയുള്ള കുറിപ്പടിയുമായി മരുന്നുകടകള്‍ കയറിയിറങ്ങുകയാണ് രോഗികള്‍.കുറിപ്പ് വായിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം രോഗികളും മരുന്നുകടയുടമകളും ഒട്ടേറെത്തവണ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എഴുത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. മനസ്സിലാകുന്ന തരത്തില്‍ മരുന്നിന്‍്റെ കുറിപ്പടികള്‍ വ്യക്തമായി എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല.കുത്തിവരച്ചതുപോലെയുള്ള കുറിപ്പടികള്‍ ഇപ്പോള്‍ തുടര്‍കഥകളായി മാറുകയാണ്.
മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവിലയാണ്. പോത്തന്‍കോട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മരുന്നിനായി നല്‍കിയ കുറിപ്പടി കണ്ട് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരും രോഗിയും വലഞ്ഞതും വാര്‍ത്തയായിരുന്നു. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നല്‍കിയ മരുന്നിന്റെ കുറിപ്പടിയിലെ ആര്‍ക്കും വായിക്കാനാവാത്ത കയ്യക്ഷരം കണ്ട് ആദ്യം ബന്ധുക്കളാണ് അമ്ബരന്നത്.
ആദ്യം കുറിപ്പടിയില്‍ ഡോക്ടര്‍ കുത്തി വരച്ചു എന്നാണ് രോഗിയും ബന്ധുക്കളും കരുതിയത്. പിന്നീട് ആണ് ഇത് മരുന്ന് എഴുതിയത് ആണെന്ന് മനസ്സിലായത്. എന്നാല്‍ ഇതുമായി മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോള്‍ ഏത് മരുന്ന് ആണ് രോഗിക്ക് നല്‍കേണ്ടത് എന്ന സംശയത്തിലായി ജീവനക്കാര്‍. വിവരം തിരികെ ആശുപത്രിയില്‍ എത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടര്‍ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറയുകയായിരുന്നു.