Home Featured ബെംഗളൂരു: ആർ മാർക്കറ്റ് സമീപം കളിപ്പാട്ടങ്ങളുടെയും ഇലക്ട്രോണിക് സാധനങ്ങളുടെയും ഗോഡൗണിൽ വൻ തീപിടിത്തം

ബെംഗളൂരു: ആർ മാർക്കറ്റ് സമീപം കളിപ്പാട്ടങ്ങളുടെയും ഇലക്ട്രോണിക് സാധനങ്ങളുടെയും ഗോഡൗണിൽ വൻ തീപിടിത്തം

ബെംഗളൂരു: കളിപ്പാട്ടങ്ങളുടെയും ഇലക്ട്രോണിക് സാധനങ്ങളുടെയും ഗോഡൗണിൽ തീപിടിത്തം.ആർ മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പാർപേട്ടിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഗോഡൗണിലാണ് അപകടം ഉണ്ടായത്.തുടർന്ന് തീ നാലാം നിലയിലേക്ക് പടരുകയായിരുന്നു.അപകടത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല.തീ അണയ്ക്കാൻ അഞ്ച് ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു.കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനയെ വിവരമറിയിച്ചിട്ടും ജീവനക്കാർ എത്താൻ ഒരു മണിക്കൂർ വൈകി എന്നും ആക്ഷേപമുണ്ട്.കുറച്ചു നേരം തീ അണയ്ക്കാൻ ഓപ്പറേഷൻ ചെയ്തിട്ടും വെള്ളം തീർന്നെന്നും നാട്ടുകാർ പറയുന്നു.ഇതോടെ കെട്ടിടത്തിന്റെ നാലാം നിലയിലേക്കും തി പടർന്നതോടെ അഗ്നിശമന സേനയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.ഏറെനേരത്തെ പരിശ്രമത്തിന് ശേഷം അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.

വിശാഖപട്ടണം ഹാര്‍ബറില്‍ 23 ബോട്ടുകള്‍ക്ക് തീപിടിച്ചു

മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച്‌ വിശാഖപട്ടണത്ത് വന്‍ അപകടം. 23 ബോട്ടുകള്‍ക്കാണ് തീപിടിച്ചത്.30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബോട്ടുകള്‍ കത്തിനിശിക്കുന്നതിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാത്രി 11.30 നാണ് തീപിടിത്തമുണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ആനന്ദ റെഡ്ഡി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group