Home തിരഞ്ഞെടുത്ത വാർത്തകൾ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പൻ റിവാൾഡോ ചെരിഞ്ഞു

മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പൻ റിവാൾഡോ ചെരിഞ്ഞു

by ടാർസ്യുസ്

മൈസൂർ: നീലഗിരിയിലെമുതുമല റേഞ്ചിലുള്ളവരുടെ പ്രിയപ്പെട്ട കൊമ്പൻ റിവാൾഡോ ചെരിഞ്ഞു. മൂന്നു മാസമായി റേഞ്ചിൽ നിന്ന് അപ്രത്യക്ഷനായിരുന്ന റിവാൾഡോ 15 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ദേഹത്ത് മറ്റ് ആനകൾ ആക്രമിച്ചതിൻറെ മുറിവുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.വ്യാഴാഴ്ചയോടെ ക്ഷീണിതനായ റിവാൾഡോ വെള്ളിയാഴ്‌ചയോടെ ചരിയുകയായിരുന്നു. മസിനഗുഡി, മാവനള്ള, വാഴത്തോട്ടം മേഖലയിൽ സ്ഥിരമായി വന്നു പോയിരുന്ന റിവാൾഡോക്ക് നിരവധി ആരാധകരുണ്ട്. ഇടയ്ക്കിടെ പ്രദേശത്ത് നിന്ന് കാണാതാകുന്ന ആനയെ വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് തെരയാറുണ്ട്.മസ്തകത്തിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ റിവാൾഡോയെ ചികിത്സിച്ച് സുഖപ്പെടുത്തിയത് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇആർസി ദാവീദാരുടെ മകൻ മാർക്ക് ദാവീദാരായിരുന്നു. കാട്ടാനയ്ക്ക് റിവാൾഡോ എന്നു പേരു നൽകിയതും മാർക്കാണ്. സുഖപ്പെട്ടതിനു ശേഷം മാർക്കിനെ കാണാൻ ആന സ്ഥിരമായി നാട്ടിലെത്താറുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group