Home Featured ഇൻഡ്യാന ആശുപത്രിയില്‍ അതിക്രമം: മലയാളി യുവാവിനെതിരെ കേസ്

ഇൻഡ്യാന ആശുപത്രിയില്‍ അതിക്രമം: മലയാളി യുവാവിനെതിരെ കേസ്

by admin

ഇൻഡ്യാന ഹോസ്പിറ്റല്‍ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടില്‍ ആക്രമണം നടത്തിയെന്ന പരാതിയില്‍ മലയാളി യുവാവിനെതിരെ പൊലീസ് കേസെടുത്തു.ഇഖ്ബാല്‍ ഉപ്പളക്കെതിരെയാണ് കേസ്. പിതാവിന്‍റെ ഹെല്‍ത്ത് ഇൻഷുറൻസ് ക്ലെയിം കമ്ബനി നിരസിച്ചത് ആശുപത്രിയുടെ പിഴവാണെന്ന് ആരോപിച്ച്‌ ജീവനക്കാരെ ഉള്‍പ്പെടെ അസഭ്യം വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തെന്നാണ് പരാതി. സമൂഹമാധ്യമങ്ങളില്‍ ആശുപത്രിയെ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.

പുതിയ വിവാഹ ജീവിതത്തിന് തടസം;, അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി അമ്മ;

കാമുകനുമായുള്ള ഒരുമിച്ച്‌ ജീവിക്കാൻ അഞ്ച് വയസുള്ള മകളെ അമ്മ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. ദില്ലി അശോക് വിഹാറിലാണ് ക്രൂര സംഭവമുണ്ടായത്.ദീപ്ചന്ദ് ബന്ദു ആശുപത്രി അധികൃതരാണ് കൊലപാതകവിവരം പൊലീസില്‍ അറിയിച്ചത്. ആശുപത്രിയിലെത്തുമ്ബോഴേക്കും കുട്ടി മരിച്ചിരുന്നു. ഇതാണ് ആശുപത്രി അധികൃതരില്‍ സംശയമുണ്ടാക്കിയത്.

സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിച്ചു.ഭർത്താവ് ഉപേക്ഷിച്ച ഇവർ കുഞ്ഞുമായി തനിച്ച്‌ താമസിക്കുകയായിരുന്നു. ഇതിനിടെ രാഹുല്‍ എന്നൊരാളുമായി ഇൻസ്റ്റഗ്രാമിലൂടെ യുവതി പരിചയത്തിലാവുകയും, അടുപ്പത്തിലാവുകയുമായിരുന്നു. പിന്നീട് രാഹുലിന്റെ കുടുംബവും യുവതിയെ വന്ന കണ്ടിരുന്നു. യുവതിയെ വിവാഹം ചെയ്യാമെന്ന് യുവാവ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കുടുംബത്തെ സ്വീകരിക്കാൻ കഴിയില്ലെന്ന് ഇയാള്‍ അറിയിച്ചു.

വിവാഹത്തിന് കുട്ടി തടസമായതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഹിമാചലില്‍ ബന്ധുവിനൊപ്പം താമസിക്കുകയായിരുന്നു യുവതിയും കുഞ്ഞും. എന്നാല്‍ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പോക്‌സോ ആക്‌ട് പ്രകാരം കുട്ടിയുടെ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു

You may also like

error: Content is protected !!
Join Our WhatsApp Group