കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈറിലിടിച്ച് മറിച്ച് കുഞ്ഞിന് ദാരുണാന്ത്യം .കണ്ണൂര്‍ കൊളക്കാട് സ്വദേശി അതുല്‍ -അലീന ദമ്ബതികളുടെ ഒരു വയസ് പ്രായമുളള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത് . ചന്നപ്പട്ടണയില്‍ വെച്ചായിരുന്നു അപകടം.ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറിലേക്ക് പിന്നില്‍ നിന്ന് വന്ന ബസ് ഇടിക്കുകയും ചെയ്തു . മാതാപിതാക്കളുടെ പരിക്കും ഗുരുതരമാണ് .
ഇത്ര പ്രശസ്തി വേണ്ട’; സാധാരണ ജീവിതം നയിക്കാൻ കോഹ്‌ലിയും അനുഷ്‌കയും ഇന്ത്യ വിടാനൊരുങ്ങുന്നു?
സജീവ ക്രിക്കറ്റില്‍ നിന്നും വിരാട് കോഹ്‌ലിയും കുടുംബവും ഇന്ത്യയില്‍ നിന്ന് താമസം മാറുമെന്ന അഭ്യൂഹങ്ങള്‍ തുടങ്ങിയിട്ട് വർഷങ്ങളായി.ഈ അടുത്ത കാലത്തായി ഇന്ത്യയുടെ മത്സരങ്ങള്‍ക്കിടെ കിട്ടുന്ന ഇടവേളകളില്‍ താരം യുകെ സന്ദർശിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയാഘോഷം നടന്ന് അധികം താമസിയാതെ താരം ലണ്ടനിലേക്ക് വണ്ടികയറിയിരുന്നു.
താരത്തിന് അവിടെ വീടും സമ്ബാദ്യങ്ങളുമുണ്ട് എന്ന റിപ്പോർട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.യുകെയില്‍നിന്നുള്ള കുടുംബ ചിത്രങ്ങളാണ് കോഹ്‌ലി പതിവായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. 2023 ഡിസംബറില്‍ സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചത് യുകെയിലായിരുന്നു. ഇന്ത്യയ്ക്കു പുറത്ത് അധികമാരും തിരിച്ചറിയാതെ നടക്കാൻ സാധിക്കുന്നതിലുള്ള സന്തോഷം വിരാട് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്.
മക്കളെ സാധാരണ രീതിയില്‍ മാത്രം വളർത്താനാണ് കോലിയും അനുഷ്കയും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തി, ജീവിതം ആസ്വദിക്കുന്നതിന് വിലങ്ങുതടിയാകുന്നെന്നാണ് വെല്ലുവിളി. കോഹ്‌ലിയുടെ മകൻ അകായ് ജനിച്ചത് യുകെയിലെ ആശുപത്രിയിലാണ്. കോലി യുകെയില്‍ സ്ഥിരതാമസമാക്കുമെന്ന് ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ ഒരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ നിന്നും നേരത്തെ ടി 20 യില്‍ നിന്നും വിരമിച്ച താരം ഉടനെ ഇംഗ്ലണ്ടിലേക്ക് താമസം മാറുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍.