തിരുവനന്തപുരം : കോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികില്‍സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം. അല്ലെങ്കില്‍ കൂട്ടത്തോടെ രോഗം വന്ന് മരിച്ചുപോകും. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ട്. എന്നുവെച്ച് എല്ലാം നിര്‍ത്തിവെച്ച് പട്ടിണി കിടന്ന് മരിക്കാന്‍ പറ്റില്ല. അതു കണക്കിലെടുത്ത് ജീവനോപാധികളില്‍ ഇളവുണ്ടാകും. മരണം ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം.
ഈ സാഹചര്യത്തില്‍ രണ്ടും കല്‍പ്പിച്ചുള്ള നീക്കം നടത്തില്ല. കേരളത്തിന് പുറത്തുള്ളവരില്‍ അത്യാവശ്യാക്കാര്‍ മാത്രമാണ് മടങ്ങേണ്ടത്. എല്ലാവരും കൂടി വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടുണ്ടാക്കും. യോഗ്യരായവര്‍ ഇനിയും നാട്ടിലെത്താനുണ്ട്. അവരെ ഘട്ടംഘട്ടമായി തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പൊതുഗതാഗതം വേണോയെന്ന് സാഹചര്യം നോക്കി തീരുമാനിക്കും. കേന്ദ്ര മാനദണ്ഡപ്രകാരം മാത്രമായിരിക്കും അന്തര്‍സംസ്ഥാന ഗതാഗതം അനുവദിക്കുക എന്നും മന്ത്രി പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിക്കാതെ കൈവീട്ടുപോയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
- കെപിസിസി യുടെ ബസ്സിലെ യാത്രക്കാരെ ഇറക്കി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ – വിശദീകരണവുമായി സംഘാടകർ
- ബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ
- 17 ശേഷം ലോക്കഡോൺ ഇളവുകളുണ്ടായേക്കും യെദ്യൂരപ്പ , ബാംഗ്ലൂർ സാധാരണ ഗതിയിലേക്ക് നീങ്ങും
- കർണാടക പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന്
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/