ബെംഗളൂരു: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടാം എന്നതാണല്ലോ നമ്മുടെ ഒക്കെ സൌകര്യം,എന്നാല്‍ പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക് പോലീസ് രംഗത്ത് വന്നിരിക്കുകയാണ്.
തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴക്കു പുറമേ പരീക്ഷയും ഏര്‍പ്പെടുത്തുന്നു.
കോവിഡ് പോസിറ്റീവ് ആയവർക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കി പി എസ് സി
ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടങ്ങിയ പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയാലേ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടുകയുള്ളൂ
മാര്‍ക്ക് കുറഞ്ഞാലോ ?അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ ഏര്‍പ്പെടുത്താനും പരിപാടി ഉണ്ട്.
കർണാടക: സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കും
പത്തിലേറെ തവണ ഗതാഗത ലംഘനം നടത്തുന്നവര്‍ക്കാന് ഈ ശിക്ഷാ രീതി എന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണര്‍ ബി.ആര്‍.രവികാന്തേ ഗൌഡ അറിയിച്ചു.
സൂക്ഷിക്കുക ഇനി ഗതാഗത ലംഘനം നടത്തുന്നതിന് മുന്‍പ് പരീക്ഷ എഴുതാന്‍ കൂടി തയ്യാറായിക്കൊള്ളുക