കോട്ടയം: കേരളം സന്ദർശിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണ് അപകടം. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാറാണ് തോട്ടിൽ വീണത്. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപമാണ് സംഭവമുണ്ടായത്.ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. നാട്ടുകാരുടെയും ഈ വഴി യാത്ര ചെയ്തവരുടെയും ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു അപകടമാണ് വഴിമാറിയത്.ഹൈദരാബാദിൽ നിന്നെത്തിയ ഇവർ മൂന്നാർ സന്ദർശിച്ച ശേഷം ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത് യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.