Home Featured തൊണ്ടയിൽ ചെറിയൊരു മുഴ, ശ്രദ്ധിച്ചില്ല, അർബുദം വളർന്ന് ശാസകോശം വരെ എത്തി;ചികിത്സയ്ക്ക് പണമില്ല; അഭ്യർത്ഥനയുമായി കെജിഎഫ് താരം

തൊണ്ടയിൽ ചെറിയൊരു മുഴ, ശ്രദ്ധിച്ചില്ല, അർബുദം വളർന്ന് ശാസകോശം വരെ എത്തി;ചികിത്സയ്ക്ക് പണമില്ല; അഭ്യർത്ഥനയുമായി കെജിഎഫ് താരം

നടൻ യാഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫിലെ ഖാസിം ചാച്ച എന്ന കഥാപാത്രം പ്രേക്ഷകർ മറന്നു കാണാനിടയില്ല. ഹരീഷ് റോയിയാണ് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചത്. താരം ഇപ്പോൾ അർബുദ ബാധിതനാണെന്നും ചികിത്സയ്ക്കുള്ള പണത്തിനായി ബുദ്ധിമുട്ടുകയാണെന്നുമാണ് വിവരം.

തന്റെ നില ഓരോ ദിവസം ചെല്ലുംതോറും വഷളായിക്കൊണ്ടിരിക്കുകയാണെന്നും സഹായം വേണമെന്നും അദ്ദേഹം കന്നഡയിലെ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞതായാണ് വരുന്ന റിപ്പോർട്ടുകൾ. നാലുവർഷം മുമ്പാണ് തൊണ്ടയിൽ ചെറിയൊരു മുഴ ശ്രദ്ധയിൽപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടികളാണുള്ളത് എന്നതിനാൽ സർജറിക്ക് ഭയന്നു. ആദ്യം കെ.ജി.എഫ് ചെയ്യാം. അതിന് ശേഷം ശസ്ത്രക്രിയ നടത്താമെന്നായിരുന്നു കരുതിയത്.

എന്നാൽ, അപ്പോഴേക്കും അർബുദം ശ്വാസകോശം വരെ എത്തിയിരുന്നു. കഴുത്തിൽ നീർക്കെട്ടും വർധിച്ചു. ഇത് മറയ്ക്കാനാണ് കെ.ജി.എഫ് ചാപ്റ്റർ 2-ൽ താടിനീട്ടി അഭിനയിച്ചത്. ആദ്യം പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവച്ചു. സിനിമകൾ പുറത്തിറങ്ങുന്നത് വരെ ഞാൻ കാത്തിരുന്നു. തന്റെ രോഗം ഇപ്പോൾ നാലാം ഘട്ടത്തിലാണ്. കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി.

കെ.ജി.എഫിലെ ഒരു നിർണായകരംഗം ചിത്രീകരിക്കുമ്പോൾ ശ്വാസമെടുക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നെന്നും ഹരീഷ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാൻ തന്റെ ഫോണിൽ നിന്ന് ധനസഹായം അഭ്യർത്ഥിച്ച് ഒരു വീഡിയോ എടുത്തിരുന്നു. എന്നാൽ അത് പോസ്റ്റ് ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെജിഎഫ് സിനിമകൾ ചെയ്യുന്നതിനിടയിൽ ഹരീഷ് റോയിക്ക് ശ്വാസം മുട്ടൽ പതിവായിരുന്നു.

അതിനാൽ പരിശോധന നടത്തിയപ്പോൾ അസുഖത്തിന് ഉടൻ ചികിത്സ ആവശ്യമാണെന്ന് മനസ്സിലായി. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്ക് പണമില്ലാത്തതിനാൽ ഒരു സുഹൃത്താണ് ബംഗളൂരുവിലെ കിദ്വായ് സർക്കാർ കാൻസർ ചികിത്സാകേന്ദ്രം നിർദേശിക്കുന്നത്. അവിടെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. റേഡിയേഷൻ തെറാപ്പി തുടർന്നെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. ഈയവസരത്തിലാണ് അസുഖം നാലാം ഘട്ടത്തിലെത്തിയതായി ഡോക്ടർ അറിയിച്ചത്. ഇതോടെയാണ് അഭ്യർത്ഥനയുമായി രംഗത്ത് വന്നത്.

ആകാശ വിമാന കമ്ബനിയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച; യാത്രക്കാരുടെ പേരും ഫോണ്‍ നമ്ബരും ഇ മെയില്‍ ഐഡിയും ചോര്‍ന്നു

ന്യൂഡല്‍ഹി: വ്യോമയാന മേഖലയിലെ പുതുമുഖ കമ്ബനിയായ ആകാശ വിമാന സര്‍വ്വീസ് കമ്ബനിയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച. യാത്രക്കാരുടെ വിവരങ്ങളും ഫോണ്‍ നമ്ബരും ഇ മെയില്‍ ഐഡിയും ഉള്‍പ്പെടെ ചോര്‍ന്നതായി കമ്ബനി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സിഇആര്‍ടി (കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആകാശ എയര്‍ അറിയിച്ചു.

എങ്ങനെയാണ് ഡാറ്റ ചോര്‍ന്നതെന്ന് അറിവായിട്ടില്ല. യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളും ചോര്‍ന്നതായി കമ്ബനി സൂചിപ്പിച്ചു. വ്യാഴാഴ്ചയാണ് ഡാറ്റ ചോര്‍ച്ചയുണ്ടായത്. കമ്ബനി വിവരം പരസ്യമാക്കുന്നത് ഇന്നാണ്. ഡാറ്റ ചോര്‍ച്ചയുടെ ആഴം വിലയിരുത്തി വരികയാണെന്ന് സിഇആര്‍ടി അറിയിച്ചു.

ലോഗിന്‍, സൈനപ്പ് സേവനങ്ങള്‍ ലഭ്യമാകാതെ വന്നതോടെ സാങ്കേതിക തകരാര്‍ ഉണ്ടായതാണെന്ന വിലയിരുത്തലിലായിരുന്നു കമ്ബനി. പിന്നീടാണ് ഡാറ്റാ ചോര്‍ച്ച ആണെന്ന് മനസിലാക്കിയത്. നിലവില്‍ ലോഗിന്‍, സൈനപ്പ് സേവനങ്ങള്‍ വീണ്ടെടുത്തതായും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായും കമ്ബനി അറിയിച്ചു.

കമ്ബനിയില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരെ ഇ മെയില്‍ വഴി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആകാശ എയര്‍ വ്യക്തമാക്കി. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്ബനി ഉറപ്പ് നല്‍കി.

ഓഗസ്റ്റ് ഏഴിനാണ് ആകാശ് എയര്‍ സര്‍വ്വീസ് ആരംഭിച്ചത്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. ബജറ്ററി വിമാന സര്‍വ്വീസുകളായിട്ടാണ് ആകാശ അറിയപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group