Home covid19 കേരളം സമൂഹ വ്യാപനത്തിൻറെ വക്കില്‍ -മുഖ്യമന്ത്രി

കേരളം സമൂഹ വ്യാപനത്തിൻറെ വക്കില്‍ -മുഖ്യമന്ത്രി

by admin

തിരുവനന്തപുരം: കേരളം സമൂഹ വ്യാപനത്തി​​െന്‍റ വക്കിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. അതുകൊണ്ട്​ തന്നെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോക്​ഡൗണ്‍ തുടരുകയാണ്​. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ല. ഇളവുകളെ സംബന്ധിച്ച്‌​ പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്​.

കടകളിലും ചന്തകളിലും മറ്റും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്​. ഇത്​ ഒഴിവാക്കണം. നിയന്ത്രണം കര്‍ശനമാക്കും. ക്വാറ​ൈന്‍റനിലുള്ളവര്‍ സമ്ബര്‍ക്കങ്ങള്‍ ഒഴിവാക്കണം. വിലക്ക്​ ലംഘിച്ച്‌​ വാഹനങ്ങളില്‍ ആളുകളെ കയറ്റരുത്​. വിവാഹ ചടങ്ങില്‍ പരമാവധി 50 പേര്‍ മാത്രമേ പടുള്ളൂ. കുറുക്കുവഴികളിലൂടെ ആരും സംസ്​ഥാനത്തേക്ക്​ പ്രവേശിക്കരുത്​. മറ്റു സംസ്​ഥാനങ്ങളില്‍നിന്ന്​ പാസില്ലാതെ വന്നാല്‍ കനത്ത പിഴ ചുമത്തും. മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ അയക്കുന്നത് സംസ്​ഥാനത്തി​​െന്‍റ​ കരുതലിനെ ബാധിക്കും.

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കാണ്​ കോവി‍ഡ് സ്ഥിരീകരിച്ചത്​. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

bangalore malayali news portal join whatsapp group

ഇന്ന് പോസിറ്റീവായവരില്‍ 27 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്ബത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം. ഗര്‍ഫ്​ രാജ്യങ്ങളില്‍ നിരവധി മലയാളികള്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നുണ്ട്​. എന്നാല്‍, ഇക്കാര്യത്തില്‍ ഇട​െപടാന്‍ പരിമിതിയുണ്ട്. കേന്ദ്ര സര്‍ക്കാറാണ് വിഷയത്തില്‍​ നടപടി സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group