തമിഴ്നാട് : നഗരത്തിൽ നിന്ന് ഇന്നലെ കേരളത്തിലേക്ക് യാത്ര പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു . 3 പേരുടെ നില ഗുരുതരമാണ്,
തമിഴ്നാട് സേലത്തിനടുത്തുള്ള കരൂരിൽ വച്ച് ബസ് വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്ന നഴ്സിംഗ് വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെ 6:30ന് കലാശിപ്പാളയയിൽ നിന്നാണ് ബസ് യാത്രയാരംഭിച്ചത്. 25 യാത്രക്കാര്‍ ആണ് ഉണ്ടായിരുന്നത് അതിൽ പരിക്കേറ്റ 3 പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമായതിനാൽ അദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ കോട്ടയം, ഇടുക്കി ജില്ലക്കാർ ആണ്.