ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീർന്നു. ഡിസംബർ 20-നുള്ള ബസുകളിലാണ് ടിക്കറ്റ് തീർന്നത്. ക്രിസ്മസിന് മുമ്പുള്ള വെള്ളിയാഴ്ചയായതിനാലാണ് 20-ന് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റ് തീർന്ന സ്ഥലങ്ങളിലേക്ക് ഉടൻതന്നെ ഇരു ആർ.ടി.സി.കളും പ്രത്യേക ബസുകൾ അനുവദിക്കുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.
ഡിസംബർ 20-നും 21-നും കേരള ആർ.ടി.സി.യുടെ ചെറുപുഴയിലേക്കുള്ള രണ്ടു ബസുകളിലും ടിക്കറ്റ് തീർന്നു. കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും തൃശ്ശൂരിലേക്കുമുള്ള ബസുകളിൽ ഏതാനും സീറ്റുകൾ ബാക്കിയുണ്ട്. എറണാകുളത്തേക്കുള്ള അഞ്ചു ബസുകളിൽ ടിക്കറ്റ് തീർന്നു.ബാക്കിയുള്ള രണ്ടു ബസുകളിലായി മുപ്പതോളം ടിക്കറ്റുകൾ ബാക്കിയുണ്ട്. കോട്ടയത്തേക്കുള്ള ബസുകളിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല. ഡിസംബർ 20-ന് കർണാടക ആർ.ടി.സി.യുടെ കോട്ടയത്തേക്കും എറണാകുളത്തേക്കും തൃശ്ശൂരിലേക്കുമുള്ള പതിവ് ബസുകളിൽ ടിക്കറ്റില്ല.
കോഴിക്കോട്ടേക്കുള്ള ഒരു ബസിൽ ടിക്കറ്റ് തീർന്നു. ബാക്കി ആറു ബസുകളിലായി 150-ഓളം ടിക്കറ്റുകൾ ബാക്കിയുണ്ട്. കണ്ണൂരിലേക്ക് അഞ്ചു ബസുകളിലായി എഴുപതോളം ടിക്കറ്റുകൾ ബാക്കിയുണ്ട്.
തീവണ്ടികളിൽ ടിക്കറ്റില്ല: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് മാസങ്ങൾക്ക് മുമ്പുതന്നെ തീർന്നിരുന്നു. ഡിസംബർ 20 മുതൽ 25 വരെയുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല. ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയിൽ പൊതുവേ തിരക്ക് ഉണ്ടാകാത്തതാണ്.എന്നാൽ, ഇത്തവണ ഈ തീവണ്ടിയിലും ടിക്കറ്റ് തീർന്നു. എറണാകുളം എക്സ്പ്രസ് (12677), കന്യാകുമാരി എക്സ്പ്രസ് (16526), കൊച്ചുവേളി എക്സ്പ്രസ് (16315), യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ് (16527), കണ്ണൂർ എക്സ്പ്രസ് (16511) എന്നീ തീവണ്ടികളെയാണ് ബെംഗളൂരു മലയാളികൾ നാട്ടിൽ പോകാൻ പ്രധാനമായും ആശ്രയിക്കുന്നത്.
അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. എറണാകുളത്തേക്കുള്ള ചില ബസുകളിൽ 4000 രൂപയ്ക്ക് മുകളിലാണ് നിരക്ക്.ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീർന്നു
ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലും ബിജെപി തോറ്റു; മനംനൊന്ത പാര്‍ട്ടി പ്രവര്ത്തകൻ വീട്ടിലെ ടിവി തല്ലി തകര്‍ത്തു
ശനിയാഴ്ച ഫലം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് നിയമസഭാ സീറ്റുകളിലും പരാജയപ്പെട്ടതില്‍ മനംനൊന്ത് പാർട്ടി പ്രവർത്തകൻ വീട്ടില്‍ നിന്ന് ടെലിവിഷൻ വലിച്ചെറിഞ്ഞ്, കൂറ്റൻ കല്ലുകൊണ്ട് അടിച്ചു തകർത്തു.വിജയപുര ജില്ലയിലെ കോല്‍ഹാർ നഗരവാസിയായ വീരഭദ്രപ്പ ഭാഗി ആണ് ഈ കടുംകൈ ചെയ്തത്. പാർട്ടി നേതാക്കള്‍ക്കിടയിലെ ഐക്യമില്ലായ്മയാണ് നാണംകെട്ട തോല്‍വിക്ക് കാരണമെന്ന് വീരഭദ്രപ്പ പറയുന്നു.
അയല്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്, വീരഭദ്രപ്പ തൻ്റെ ടെലിവിഷൻ സെറ്റ് അഴുക്കുചാലിന് സമീപം എറിയുന്നതും പിന്നീട് അത് പാറകൊണ്ട് തകർക്കുന്നതും വീഡിയോയില്‍ കാണാം.പാർട്ടി നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയില്‍ അമർഷം പ്രകടിപ്പിച്ച വീരഭദ്രപ്പ, നേതാക്കള്‍ തമ്മിലുള്ള ഐക്യമില്ലായ്മ പാർട്ടി കേഡർക്കിടയില്‍ രോഷത്തിന് കാരണമായെന്നും പറഞ്ഞു. പാർട്ടി ഒരു സീറ്റെങ്കിലും ജയിക്കണമായിരുന്നു. മുതിർന്നവർ പാർട്ടി നേതാക്കളുടെ യോഗം വിളിക്കണം. ഭിന്നത കാരണം പാർട്ടി പ്രവർത്തകർക്ക് ദിശാബോധമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.