തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര് വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്കറ്റ്-1, ഖത്തര്‍-1) 31 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര് പാലക്കാട് ജില്ലയിലുള്ളവരും 2 പേര് വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 7303 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയില്‍വേ വഴി 3108 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 51,045 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7672 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7147 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്പറേഷന്, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- ഇന്ന് കർണാടകയിൽ 196 പുതിയ കോവിഡ് കേസുകൾ ,176 പേര് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം
- നാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
- ഇന്ന്105 പേർക്ക് കോവിഡ്, കര്‍ണാടകയ്ക്ക് ഭീഷണിയായി മടങ്ങിയെത്തുന്നവർ
- കർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം
- ബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം !
- കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി
- തിങ്കളാഴ്ച മുതൽ പറക്കാം : ആരോഗ്യ സേതു നിര്‍ബന്ധം
- രണ്ടു അന്തർ സംസ്ഥാന ട്രെയിനുകൾക് അനുമതി നൽകി കർണാടക
- ഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ്
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/