Home covid19 പെരുന്നാളുമായി ബന്ധപ്പെട്ടുള്ള ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം

പെരുന്നാളുമായി ബന്ധപ്പെട്ടുള്ള ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം

by admin

തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, തുണിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയവയ്ക്ക് ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. ഇറച്ചി, മത്സ്യക്കടകള്‍ക്ക് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 11 വരെ തുറക്കാമെന്നും ഉത്തരവില്‍ പറയുന്നു.

പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചകളില്‍ പാലിച്ചുവരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എതെല്ലാം മേഖലകളിലാണ് ഇളവുകള്‍ എന്ന് വ്യക്തമാക്കുന്നതാണ് നിര്‍ദേശം.

ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതി നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

bangalore malayali news portal join whatsapp group

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group