ബെംഗളൂരു: കർണാടക പ്രീയൂണിവേഴ്സിറ്റി (പിയു) സിലബസിൽ 30 % പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു.
കോവിഡിനെ തുടർന്ന്അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതോടെയാണ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കിയത്.
കൊവിഡ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകും, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പാഠപുസ്തക പരിഷ്കരണ സമിതിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് പ്രീ യൂണിവേഴ്സിറ്റി വകുപ്പ് ഡയറക്ടർ ആർ.സ്നേഹാൽ പറഞ്ഞു.
ഈ അധ്യയന വർഷത്തിൽ മാത്രമാണ് ചുരുക്കിയ സിലബസ് പ്രകാരം പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
സ്കൂളുകൾ തുറക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾപതിവ് പോലെ നടത്തുമെന്നും സ്നേഹാൽ അറിയിച്ചു.