Home Featured കർണാടക പോലീസ് മലയാളി വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു

കർണാടക പോലീസ് മലയാളി വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു

മലയാളി വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. മംഗളൂരുവില്‍ യനപ്പോയ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലിലാണ് മര്‍ദനം. സംഭവത്തില്‍ 5 വിദ്യാര്‍ത്ഥികളെ പൊലീസ് ഹോസ്റ്റലില്‍ കയറി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിലെ നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചതായി പരാതിയുണ്ട്.മൂന്നാം തവണയാണ് ഇതേ ഹോസ്റ്റലില്‍ പൊലീസിന്റെ അതിക്രമം ഉണ്ടാകുന്നത് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു .കഴിഞ്ഞ ദിവസം ജൂനിയര്‍ വിദ്യാര്‍ത്ഥിയും സീനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.തര്‍ക്കത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group