കർണാടകയിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബസ് യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്ന് കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
കെ.പി.സി.സി യുടെ അഭ്യർത്ഥന പ്രകാരം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി.കെ,ശിവകുമാറാണ് മലയാളികളെ നാട്ടിൽ എത്തിക്കാനുള്ള ബസ് സൗകര്യം ഒരുക്കിയത്.
ഇതുമായി ബന്ധപ്പെട്ടു കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഹെൽപ്ഡസ്ക് ആരംഭിച്ചിട്ടുണ്ട് എൻ.എ. ഹാരിസ് എം.എൽ.എയ്ക്കാണ് ഹെൽപ് ഡസ്കിന്റെ ഏകോപന ചുമതല .
കർണാടക, കേരള ഗവൺമെന്റുകളുടെ പാസ്സ് ലഭിക്കുന്നവർക്ക് ഹെൽപ് ടാസ്കുമായി ബന്ധപ്പെടാം .
സഹായം ആവശ്യമുള്ളവർ എൻ.എ,ഹാരിസ് എം.എൽ.എയുടെ 9696969232 എന്ന മൊബൈൽ നമ്പറിലോ infomlanaharis@gmail.com എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടണം
- അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഉടൻ ട്രെയിൻ – മുഖ്യമന്ത്രി
- അന്യ സംസ്ഥാന ടാക്സികളുമായി കൈ കോർത്ത് കേരള ടൂറിസം വകുപ്പ്
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/