ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖഫിനെ അനുവദിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ അടുത്ത വർഷം ജനുവരി 7 വരെയാണ് സ്റ്റേ.
ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. വഖഫ് ബോർഡ് അനുമതിക്കെതിരായ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ. വഖഫ് ബോർഡോ, വഖഫ് ഓഫീസർമാരോ നൽകുന്ന വിവാഹസർട്ടിഫിക്കറ്റുകൾ ഔദ്യോഗിക കാര്യങ്ങൾക്ക് സമർപ്പിക്കപ്പെടുമ്പോൾ സാധുതയുള്ള രേഖയായി കണക്കാക്കാൻ ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹിക പ്രവർത്തകൻ എ. ആലം പാഷയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.
മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫ് ബോർഡിന് അധികാരം നൽകുന്ന വിജ്ഞാപനം 2023 ഫെബ്രുവരി 21ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് വകുപ്പ് 2023 ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഹർജി.
ആണ്‍സുഹൃത്തിനെ ബന്ദിയാക്കി 15-കാരിയെ പീഡിപ്പിച്ചു; ട്രക്ക് ഡ്രൈവര്‍ അടക്കം രണ്ട് പേര് പിടിയില്‍
മധ്യപ്രദേശിലെ റായ്സണ്‍ ജില്ലയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്രക്ക് ഡ്രൈവറടക്കം രണ്ട് പേർ പിടിയില്‍.15-കാരിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ബന്ദിയാക്കിയ ശേഷമായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു.ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും ആണ് സുഹൃത്തും സില്‍വാനി-സാഗർ റോഡിലുള്ള സിയാർമൗ വനത്തിലെ വൻദേവി ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു. ഇരുചക്ര വാഹനം വഴിയില്‍ നിർത്തിയിട്ട ശേഷമായിരുന്നു ഇവർ വനത്തിനുള്ളില്‍ പ്രവേശിച്ചത്.
സജ്ഞു ആദിവാസി (21) എന്ന ട്രക്ക് ഡ്രൈവറും ഇയാളുടെ രണ്ട് സുഹൃത്തുകളും ചേർന്ന് പെണ്‍കുട്ടിയെയും ആണ് സുഹൃത്തിനേയും ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയശേഷം വാഹനത്തിന്റെ താക്കോല്‍ പ്രതികള്‍ സ്വന്തമാക്കി. തുടർന്ന് ട്രക്ക് ഡ്രൈവർ ഉള്‍ക്കാട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയമത്രയും ആണ്‍സുഹൃത്തിനെ കൂട്ടാളികള്‍ തടഞ്ഞുവെച്ചു.
കൃത്യത്തിന് ശേഷം പെണ്‍കുട്ടിയെയും സുഹൃത്തിനേയും ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. വനത്തില്‍നിന്ന് പുറത്തെത്തിയ ഇരുവരും അതുവഴി കടന്നുപോയ പോലീസ് ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.സഞ്ജു, ശിവനാരായണ്‍, അക്ഷയ് അഹിർവാർ എന്നിവർക്കെതിരേ പീഡനം, കൂട്ടബലാത്സംഗം, പോക്സോ വകുപ്പുകള്‍ ചുമത്തിയണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സഞ്ജു, ശിവനാരായണ്‍ എന്നിവർ അറസ്റ്റിലായി. അക്ഷയ് അഹിർവാറിനെയാണ് ഇനി പിടികൂടാനുളളത്.