Home Featured ബെംഗളൂരു വിമാനത്താവളത്തിന് സമീപം കര്‍ണാടക സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് സ്ഥാപിക്കും

ബെംഗളൂരു വിമാനത്താവളത്തിന് സമീപം കര്‍ണാടക സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് സ്ഥാപിക്കും

by admin

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അത്യാധുനിക സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പറഞ്ഞു.സര്‍ക്കാര്‍ പറയുന്നതനുസരിച്ച്‌, പാര്‍ക്കില്‍ തുടക്കത്തില്‍ 30 കോടി രൂപ നിക്ഷേപിക്കും, ഇത് വരും വര്‍ഷങ്ങളില്‍ 25,000 സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. 163 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 40 യൂണികോണുകള്‍ കര്‍ണാടകത്തിലുണ്ടെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

രാജ്യ വ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി| രാജ്യ വ്യാപകമായി ഇന്ന് 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. 2023 ഫ്രെബ്രുവരി 23ന്‌ സര്‍വ്വീസ് നടത്തേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയും ട്രാക്കിലെ അറ്റകുറ്റപണിയും കാരണമാണ് തീരുമാനം.

12 ട്രെയിനുകളുടെ സര്‍വ്വീസ് പുനക്രമീകരിക്കുകയും 19 എണ്ണം വഴി തിരിച്ച്‌ വിടുകയും ചെയ്തതായി ഇന്ത്യന്‍ റെയില്‍വേ വിശദമാക്കി. 12034 കാണ്‍പൂര്‍ സെന്‍ട്രല്‍ ശതാബ്ദി എക്‌സ്പ്രസ്, 14006 ലിച്ച്‌ഛാവി എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം ഡുറന്റോ എക്‌സ്പ്രസ്, കാരക്കുടി ചെന്നൈ എഗ്മോര്‍പല്ലാവാന്‍ എക്‌സ്പ്രസ്, രാമേശ്വരം കന്യാകുമാരി കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര ജംഗ്ഷന്‍ ചെന്നൈ എഗ്മോര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, എന്നിവ അടക്കമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്.

12416 ഇന്‍ഡോര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, 12963 മേവാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, 13430 മാള്‍ഡാ ടൗണ്‍ വീക്ക്‌ലി എക്‌സ്പ്രസ്, 20806 ആന്ധ്ര പ്രദേശ് എക്‌സ്പ്രസ് എന്നിവയടക്കമുള്ള സര്‍വ്വീസുകളാണ് പുനക്രമീകരിച്ചിട്ടുള്ളത്. കന്യാകുമാരി ഹൌറ ജംഗ്ഷന്‍ കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വിരുത് നഗര്‍ ജംഗ്ഷന്‍ വഴിയും കോയമ്ബത്തൂര്‍ ജംഗ്ഷന്‍ ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് കോയമ്ബത്തൂര്‍ വരെയും കൊച്ചുവേളി ഇന്‍ഡോര്‍ ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഉജ്ജയിന്‍ വഴിയും ട്രെയിനുകള്‍ വഴി തിരിച്ച്‌ വിടും.

You may also like

error: Content is protected !!
Join Our WhatsApp Group