Home covid19 ബെംഗളൂരു : സംസ്ഥാനത്ത് 34 പേർക്ക് കോവിഡ്, ജെ.എൻ.1 സ്ഥിരീകരിച്ചു.

ബെംഗളൂരു : സംസ്ഥാനത്ത് 34 പേർക്ക് കോവിഡ്, ജെ.എൻ.1 സ്ഥിരീകരിച്ചു.

ബെംഗളൂരു : 34 പേർക്ക് കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ. 1 സ്ഥിരീകരിച്ചതോടെ കർണാടകത്തിൽ ആശങ്ക വർധിച്ചു. അടുത്തിടെ കോവിഡ‌മൂലം മരിച്ച മൂന്നു പേരെ ബാധിച്ചത് ജെ.എൻ.1 വകഭേദമാണെന്ന് കണ്ടെത്തി. ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനവും മരണവും വർധിക്കുന്നതിനിടെയാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. അതേസമയം, പുതിയ വകഭേദം ഭീഷണിയല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.192 സാംപിളുകൾ ജനിതക ശ്രേണീകരണത്തിനയച്ചതിൽ 60 എണ്ണത്തിന്റെ ഫലം തിങ്കളാഴ്‌ചയാണ് ലഭിച്ചത്.

ഇതിലാണ് 34 എണ്ണത്തിൽ ജെ.എൻ. 1 സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ബെംഗളൂരുവിൽ 20 പേർക്കും മൈസൂരുവിൽ നാല് പേർക്കും മാണ്ഡ്യയിൽ മൂന്നുപേർക്കും രാമനഗരയിലും ബെംഗളൂരു റൂറലിലും കുടകിലും ചാമരാജനഗറിലും ഓരോരുത്തർക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ച ബെംഗളൂരുവിലെ രണ്ടുപേരും രാമനഗരയിലെ ഒരാളും ഇതിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള സാംപിളുകളുടെ ഫലം ബുധനാഴ്ചയെത്തും.

30,000 ഡോസ് പ്രതിരോധ മരുന്ന് ലഭ്യമാക്കും:മുതിർന്നവരെയും രോഗ പ്രതിരോധശേഷി ഇല്ലാതായവരെയും മുന്നിൽക്കണ്ട് 30,000 ഡോസ് കോവിഡ് പ്രതിരോധ മരുന്ന് ലഭ്യമാക്കും. മൊബൈൽ ഓക്സിജൻ ജനറേഷൻ-ഫില്ലിങ് യൂണിറ്റുകൾ സജ്ജീകരിക്കും. വിക്ടോറിയ ആശുപത്രി, രാജീവി ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ് എന്നിവിടങ്ങളിലും എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കോവിഡ് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും നിർദേശിച്ചു.

മന്ത്രിസഭാ ഉപസമിതി ചേർന്നു, പുതിയ നിയന്ത്രണങ്ങളില്ല:ബെംഗളൂരു : കോവിഡ്നിരീക്ഷണത്തിനുള്ള മന്ത്രിസഭാ ഉപസമിതിയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. 60 വയസ്സു കഴിഞ്ഞവരും ഗുരുതരരോഗമുള്ളവരും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും നിർബന്ധമായും മുഖാവരണം ധരിക്കണമെന്ന നിർദേശം പാലിക്കാൻ ആവശ്യപ്പെട്ടു.സർക്കാരിതരസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് രോഗംസ്ഥിരീകരിച്ചാൽ ഏഴുദിവസം സമ്പർക്കവിലക്കിൽ പോകാം. മറ്റ് നിയന്ത്രണങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു. അതിർത്തിയിൽ പരിശോധനയും യാത്രാ നിയന്ത്രണവും ഏർപ്പെടുത്തില്ല. പുതുവത്സരാഘോഷത്തിനും നിയന്ത്രണമില്ല.

റോങ്‍നമ്ബര്‍ പ്രണയമായി, കാണാനെത്തിയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു, പിന്നെ നടന്നതാണ് ട്വിസ്റ്റ്

പ്രണയം എപ്പോള്‍, എവിടെവച്ച്‌, എങ്ങനെ സംഭവിക്കും എന്ന് പറയുക സാധ്യമല്ല. അതുപോലെ ഒരു കാലത്ത് ട്രെൻഡായിരുന്നു റോങ് നമ്ബറുകളിലൂടെയും മിസ്കോളുകളിലൂടെയും പരിചയപ്പെടുക.പിന്നീട്, അത് പ്രണയമായിത്തീരുക എന്നത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ബിഹാറിലെ ജാമുയി ജില്ലയിലെ ജവതാരി ഗ്രാമത്തില്‍ നിന്നുള്ള ആരതി കുമാരിയുടെയും പാറ്റ്ന ജില്ലയിലെ പണ്ടാരക്കില്‍ നിന്നുള്ള രാംസേവക്കിന്റെയും ജീവിതത്തില്‍. നാല് വര്‍ഷം മുമ്ബാണ് അത് സംഭവിക്കുന്നത്. രാംസേവക്കിന്റെ ഫോണിലേക്ക് അറിയാത്ത നമ്ബറില്‍ നിന്നും ഒരു കോള്‍ വരുന്നു.

അത് വിളിച്ചത് ആരതിയായിരുന്നു. എന്നാല്‍, നമ്ബര്‍ മാറിവന്ന ആ ഫോണ്‍കോള്‍ അവരെ കൊണ്ടുചെന്നെത്തിച്ചത് പ്രണയത്തിലാണ്. ഇരുവരും പരസ്പരം കണ്ടിട്ടില്ലെങ്കിലും ഫോണ്‍ വിളികളിലൂടെ പ്രണയം തുടര്‍ന്നു. പിന്നീട്, അവര്‍ ആരതിയുടെ വീട്ടില്‍വച്ചും ജാമുയി റെയില്‍വേ സ്റ്റേഷനില്‍ വച്ചും ഇടയ്ക്കിടെ കണ്ടുമുട്ടാൻ തുടങ്ങി. ആരതിയുടെ അമ്മയ്ക്കും ഇവരുടെ പ്രണയത്തെ കുറിച്ച്‌ അറിയാമായിരുന്നു. അങ്ങനെ ഒരു ദിവസം ആരതിയെ കാണാൻ 150 കിലോമീറ്റര്‍ ദൂരെനിന്നും എത്തിയതാണ് രാംസേവക്. ഇരുവരും മുറിയിലിരുന്ന് സംസാരിക്കവെ നാട്ടുകാര്‍ എത്തി പ്രശ്നമുണ്ടാക്കി. വലിയ ബഹളം തന്നെ. ഇരുവരെയും നാട്ടുകാര്‍ ആ മുറിയില്‍ പൂട്ടിയിട്ടു.

തുറന്ന് വിടണമെങ്കില്‍ ഇരുവരും വിവാഹിതരാവണം എന്നതായിരുന്നു നാട്ടുകാരുടെ ഡിമാൻഡ്. വര്‍ഷങ്ങളായി പ്രണയത്തിലായിരിക്കുന്ന, ഒന്നിച്ച്‌ ജീവിക്കാൻ ആഗ്രഹിക്കുന്ന രണ്ടുപേര്‍ എന്ന നിലയില്‍ ഇരുവര്‍ക്കും അത് സമ്മതമായിരുന്നു. അങ്ങനെ, നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മതത്തോടെ നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി.ആള്‍ക്കൂട്ടത്തിന്റെ സദാചാര അക്രമണവും ഇത്തരത്തിലുള്ള ഭീഷണികളും ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല. അതൊരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതുമല്ല. പ്രത്യേകിച്ചും വിവാഹം കഴിക്കാനുള്ള ഭീഷണി, മുറിയിലടച്ചിടുക തുടങ്ങിയവ. എന്നിരുന്നാലും, ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലൂടെ പരിചയപ്പെട്ട്, തീരെ അപ്രതീക്ഷിത സാഹചര്യത്തില്‍ വിവാഹം ചെയ്യേണ്ടി വന്നെങ്കിലും ഒരുമിച്ച്‌ ജീവിക്കാൻ സാധിച്ചതിനാല്‍ തന്നെ ആരതിയും രാംസേവകും ഹാപ്പിയാണത്രെ.

You may also like

error: Content is protected !!
Join Our WhatsApp Group