ബെംഗളുരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1247 പേർക്ക്. 877 പേർക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 25046 ആണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 890360. കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 853461.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പോസിറ്റിവിറ്റി റേറ്റ് 1.27 ശതമാനമാണ്. മരണ നിരക്ക് 1.04 ശതമാനവും. വിവിധ ജില്ലകളിലായി പ്രാഥമിക സമ്പർക്കത്തിൽ 107717 പേരും ദ്വിതീയ സമ്പർക്കത്തിൽ 121668 പേരുമാണ് നിരീക്ഷണത്തിലുള്ളത്
ബെംഗളുരു അർബനിൽ ഇന്ന് 620 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 282 പേർ ജില്ലയിൽ രോഗമുക്തി നേടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളുരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 372582 ആണ്. ചികിത്സയിലുള്ളവർ 19268. ഇന്ന് 08 പേർ കൂടി മരണപ്പെട്ടതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4170 ആയി.
ജില്ല തിരിച്ചുള്ള കണക്കുകൾ
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 13 പേർ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 11834 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ള 25046 പേരിൽ 299 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്. ഇന്ന് നടത്തിയ പരിശോധനകളുടെ എണ്ണം 98049.