ബംഗളൂരു : കര്‍ണാടകയില്‍ ഗോവധ നിരോധ ബില്‍ നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി. വരുന്ന ചൊവ്വാഴ്ച ബില്‍ അവതരിപ്പിക്കാന്‍ പ്രത്യേക സഭാസമ്മേളനം ചേരുന്നതിന് ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
ശമ്പളം നൽകിയില്ല : കർണാടകയിൽ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍
കാസർകോട് സ്വദേശിയെ ബണ്ട്വാളിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അതേസമയം ഉപരിസഭ ചേരാന്‍ ചെയര്മാന് തയാറാകുന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ നിയമനിര്‍മാണ സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയര്മാന് പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. ഷെട്ടിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി അനുമതി തേടിയിട്ടുണ്ട്.
ബില്‍ ഉപരിസഭയില്‍ കൂടി പാസാകുന്നതോടെ സംസ്ഥാനത്ത് പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിയമവിരുദ്ധമാകും. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50,000 മുതല്‍ 5 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ അവരുടെ കാലികള്‍, വസ്തുക്കള്‍ വാഹനങ്ങള്‍ തുടങ്ങിയവ കണ്ടുകെട്ടാനും സര്‍ക്കാരിന് കഴിയും.
- വിഖ്യാത കൊറിയൻ സംവിധായകനും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമായ കിം കി ഡുക്ക് അന്തരിച്ചു; മരണം കോവിഡ് ബാധിച്ച്
- പഠനം ഉപേക്ഷിച്ചു മരുഭൂമിയിൽ തേളിനെ പിടിക്കാൻ ഇറങ്ങിയ പയ്യൻ 25 വയസിൽ കോടീശ്വരനായി, കൂടെ 80,000 തേളുകളും
- കുടുംബാസൂത്രണം അടിച്ചേൽപ്പിക്കില്ല: കുട്ടികളുടെ എണ്ണം ദാമ്പത്തികൾക്ക് തീരുമാനിക്കാം.