Home Featured പിണറായിയെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ് :’തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപിച്ചത് ചട്ടലംഘനം’;

പിണറായിയെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ് :’തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് സൗജന്യ കോവിഡ് വാക്സിന്‍ പ്രഖ്യാപിച്ചത് ചട്ടലംഘനം’;

by admin

ബിഹാര്‍ വോട്ടെടുപ്പിന് തൊട്ടുമുമ്ബ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബിഹാറില്‍ സൗജന്യ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച്‌ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കുവെച്ച ട്വീറ്റ് തിരിഞ്ഞു കൊത്തുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കമ്മീഷന്‍ സ്വമേധയാ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് സീതാറാം യെച്ചൂരി കഴിഞ്ഞ ഒക്ടോബര്‍ 22ന് ട്വീറ്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ് എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ഉറപ്പുവരുത്തേണ്ടതെന്നും യെച്ചൂരി കുറിച്ചു.

കേരളത്തില്‍ കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം വലിയ വിവാദമായതോടെയാണ് യെച്ചൂരിയുടെ പഴയ ട്വീറ്റ് ‘കുത്തിപൊക്കിയത്’. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ്, ബി.ജെ.പി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതോടെയാണ് യെച്ചൂരിയുടെ പഴയ ട്വീറ്റ് യു.ഡി.എഫ് അടക്കമുള്ള സംഘടനകള്‍ രാഷ്ട്രീയ ആയുധമാക്കുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലാണ് യെച്ചൂരിയുടെ പഴയ ട്വീറ്റ് പങ്കുവെക്കുന്നത്.

ഗോവധ നിരോധനം:നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല , ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി

കാസർകോട് സ്വദേശിയെ ബണ്ട്വാളിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അതെ സമയം മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കാട്ടി കെ.സി ജോസഫ് എം.എല്‍.‌എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം ഉണ്ടാക‌ുമെന്ന് ആരോഗ്യമന്ത്രി തുടര്‍ച്ചയായി പറയുന്നു. അതിന് പിന്നാലെ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

ഇതൊരു അടാർ ചിക്കൻ മന്തി #കുഴിയും വേണ്ട കുക്കറും വേണ്ട # low cost eacy mandhi recipe

ശമ്പളം നൽകിയില്ല : കർണാടകയിൽ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍

എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് കോവിഡ് ചികിത്സയുടെ ഭാഗമായ കാര്യങ്ങളാണെന്നും ചട്ടലംഘനമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. പരാതി പരിശോധിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group