ബെംഗളൂരു: കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ 15 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഗംഗാവതി താലൂക്കിലെ ഹേമഗുഡ്ഡയിൽ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. പരിക്കേറ്റ മൂന്നു വിദ്യാർഥികളെ കൊപ്പാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പത്താംക്ലാസിലെ എട്ട് വിദ്യാർഥികൾ ചേർന്നാണ് ഇവരെ റാഗ് ചെയ്തത്. ചില വിദ്യാർഥികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് പുറത്തറിയുന്നത്. കൊപ്പാൾ ജില്ലാ അധികൃതർ ഹോസ്റ്റലിലെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി. സാമൂഹിക ക്ഷേമ വകുപ്പിനോട് ജില്ലാഭരണകൂടം റിപ്പോർട്ട്ആവശ്യപ്പെട്ടിട്ടുണ്ട്.
കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ 15 വിദ്യാർഥികൾക്ക് റാഗിങ്ങിനിടെ പരിക്ക്
previous post