Home Featured മലയാളി ബാലതാരം കേന്ദ്ര കഥാപാത്രമായി അ​ഭി​ന​യി​ച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള കന്നട സിനിമ; ‘നന്‍ ഹെസറു കിഷോറ എൽ പാസ് എന്‍റു’ 19ന്​

മലയാളി ബാലതാരം കേന്ദ്ര കഥാപാത്രമായി അ​ഭി​ന​യി​ച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള കന്നട സിനിമ; ‘നന്‍ ഹെസറു കിഷോറ എൽ പാസ് എന്‍റു’ 19ന്​

by കൊസ്‌തേപ്പ്

കാ​സ​ര്‍​കോ​ട്: കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി സാ​യി കൃ​ഷ്ണ അ​ഭി​ന​യി​ച്ച ‘ന​ന്‍ ഹെ​സ​റു കി​ഷോ​റ എൽ പാ​സ് എ​ന്‍​റു'(Nan Hesaru Kishora Yel Pass Yentu) എ​ന്ന കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി നി​ര്‍​മി​ച്ച ക​ന്ന​ട സി​നി​മ 19ന് ​റി​ലീ​സ് ചെ​യ്യും. കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ പ​റ്റി​യ സി​നി​മ നി​ര്‍​മി​ച്ച​ത് പാ​ര്‍​ട്ടി ഫി​ലിം​സി​െ​ന്‍റ ബാ​ന​റി​ല്‍ എം.​ഡി. പാ​ര്‍​ഥ​സാ​ര​ഥി​യാ​ണ്. മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം, സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ക്തി​ക​ള്‍, അ​വ​യ​വ മോ​ഷ​ണ​ത്തി​നു​വേ​ണ്ടി കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന മാ​ഫി​യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ സി​നി​മ പ്ര​തി​പാ​ദി​ക്കു​ന്നു.

മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​കു​ന്ന കു​ട്ടി​ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​നും അ​വ​രെ സ​മൂ​ഹ​ത്തി​െ​ന്‍റ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​നും പ്ര​ചോ​ദ​ന​മാ​കു​ന്ന സ​ന്ദേ​ശ​മാ​ണ്​ സി​നി​മ​യു​ടേ​ത്. കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ക​യെ​ന്ന​തും സി​നി​മ​യു​ടെ ല​ക്ഷ്യ​മാ​ണ്. 2019-20ലെ ​ബം​ഗ​ളൂ​രു ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ല്‍ ‘ന​ന്‍ ഹെ​സ​റു​വാ​ള്‍ പാ​സ് എ​ന്‍​റു’ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ പു​ര​സ്​​കാ​ര ജേ​താ​വ് ദ​ത്ത​ണ്ണ, മാ​സ്​​റ്റ​ര്‍ രോ​ഹി​ത്, മ​ഹേ​ന്ദ്ര, മ​ഞ്ജു കൊ​പ്പ​ള, അ​മി​ത്, ശ​ശി ഗൗ​ഡ, സാ​യി കൃ​ഷ്ണ, ബേ​ബി മി​താ​ലി , ശി​വാ​ജി റാ​വു ജാ​ദ​വ് എ​ന്നി​വ​രാ​ണ് മ​റ്റ്​ അ​ഭി​നേ​താ​ക്ക​ള്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group