കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷവും ഐടി കമ്ബനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടര്‍ന്നേക്കുമെന്ന് വിദഗ്ധര്‍. കൊവിഡിന് ശേഷവും 25 മുതല്‍ 30 ശതമാനം വരെ ജീവനക്കാരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തില്‍ തുടരാന്‍ കമ്ബനികള്‍ അനുവദിച്ചേക്കുമെന്നാണ് എച്ച്ആര്‍ മാനേജ്മെന്റ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിച്ച മിക്ക കമ്ബനികള്‍ക്കും 85 ശതമാനം വരെ ഉല്‍പ്പാദനക്ഷമത കൈവരിക്കാനായി എന്നാണ് കണക്കാക്കുന്നത്. ഇതാണ് കമ്ബനികളെ തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകം.
കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലുമുളള മിക്ക ഐടി പാര്‍ക്കുകളിലും ഇപ്പോഴും ചെറിയ ശതമാനം ജീവനക്കാര്‍ മാത്രമാണ് തൊഴില്‍ സ്ഥലത്തേക്ക് സ്ഥിരമായി എത്തുന്നത്
കർണാടക കോവിഡ് അപ്ഡേറ്റ് 21 oct 2020
കൊവിഡ് പ്രതിസന്ധികള്‍ അവസാനിക്കുന്നതോടെ വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഓഫീസ് എന്നിവ സംയോജിപ്പിച്ച് കൊണ്ടുളള ഒരു ഹൈബ്രിഡ് തൊഴില്‍ സംസ്കാരത്തിലേക്ക് രാജ്യത്തെ സേവന മേഖല നീങ്ങിയേക്കും.
വീടിനടുത്ത് ജോലി തൊഴില്‍പരമായ യോഗങ്ങള്‍, ക്ലൈന്റ് മീറ്റിംഗുകള്‍, തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമായി ഓഫീസില്‍ എത്തുകയും ബാക്കിയുളള ദിവസങ്ങളില്‍ വീടുകളിലോ വീടുകള്‍ക്ക് സമീപമുളള ഇന്റര്‍നെറ്റ് അടക്കമുളള അടിസ്ഥാന സൗകര്യങ്ങളുളള ഇടങ്ങളില്‍ (വര്‍ക്ക് നിയര്‍ ഹോം) ഇരുന്നോ ജോലി ചെയ്യാനുളള അവസരം ഐടി അടക്കമുളള സേവന മേഖലയിലെ ജീവനക്കാര്‍ക്ക് ലഭിച്ചേക്കുമെന്നാണ് മാനേജ്മെന്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് മുന്നില്‍ക്കണ്ട്, വീടുകളിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കുമുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിന് വെര്‍ച്വലും ഭൗതികവുമായ ‘വര്‍ക്ക് നിയര്‍ ഹോം’ (വീടിനടുത്ത് ജോലി), കോ-വര്‍ക്കിംഗ് സ്പേസ് ശൃംഖലകള്‍ രൂപീകരിക്കാന്‍ സര്‍ക്കാരും സംസ്ഥാനത്തെ ഐടി പാര്‍ക്കുകളും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍ക്ക് നിയര്‍ ഹോം, കോ-വര്‍ക്കിംഗ് സ്പേസസുകള്‍ എന്നിവ വലിയ നിക്ഷേപ സാധ്യതകളുളള മേഖലകളായാണ് വിലയിരുത്തപ്പെടുന്നത്.
നടുറോഡിൽ എട്ടു കോടി രൂപയുടെ കൊള്ള; റെഡ്മി മൊബൈൽ ശേഖരം ലോറിയിൽ നിന്ന് മോഷണം പോയി
മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐടി മേഖലയിലുള്ളവര്‍ക്ക് ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് ഇന്റര്‍നെറ്റ് കണക്ഷന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. മനുഷ്യശേഷി സമാഹരിക്കുന്നതിനായി വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍ കമ്ബനികള്‍ക്ക് രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിക്കുകയും ചെയ്തിരുന്നു. വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍, വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, കോ-വര്‍ക്കിംഗ് സ്പേസസുകള്‍ എന്നിവ കമ്ബനികളെ സംബന്ധിച്ച് തങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായകരമായ എച്ച് ആര് മോഡലുകളാണ്.
വരാനിരിക്കുന്നത് വലിയ സാധ്യതയുടെ നാളുകള്‍
വരും നാളുകളില്‍ കമ്ബനികള്‍ ഐടി പാര്‍ക്കുകളിലെ ഓഫീസ് സ്പേസില്‍ നിശ്ചിത ശതമാനം തിരികെ നല്‍കുകയോ, ഒഴിയുകയോ ചെയ്തേക്കും. നിലവില്‍ കേരളത്തിലെ ഐടി രംഗത്ത് 1,10,000 പേര് തൊഴിലെടുക്കുന്നതായാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 3.30 ലക്ഷം പേര്‍ക്ക് പരോക്ഷമായും ഈ മേഖല തൊഴില്‍ നല്‍കുന്നുണ്ട്.
കോളേജുകൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ വര്‍ദ്ധനയും ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ നൂതന മേഖലകളും കോ-വര്‍ക്കിംഗ് സ്പേസുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ത്തും. ഈ വര്‍ഷം അവസാനത്തോടെ കേരള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയായ കെ-ഫോണ്‍ കമ്മീഷന് ചെയ്യുന്നതിലൂടെ സംസ്ഥാന ഐടി മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കും. ഇത് കേരളത്തെ സംബന്ധിച്ച് സേവന മേഖലയില്‍ ഗുണപരമായ മുന്നേറ്റത്തിന് സഹായകരമായിരിക്കും.