ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ. നവംബർ 2 മുതൽ ഘട്ടം ഘട്ടമായി ആയിരിക്കും കോളേജുകൾ തുറക്കുക.
ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും വൈകാതെ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ അറിയിച്ചു.
ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 3 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യും
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷക്ക് പ്രാധാന്യം നൽകിയുള്ള നടപടികളായിരിക്കും വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സംശയനിവാരണത്തിന് ഉൾപ്പെടെ കോളേജുകളിൽ എത്തുന്ന രീതിയായിരിക്കും ആദ്യം നടപ്പാക്കുക, നേരിട്ടുള്ള ക്ലാസുകൾക്ക് നിർബന്ധിക്കില്ല.
കോളേജുകളിൽ നേരിട്ടെത്താൻ താത്പര്യം അറിയിച്ചുള്ള സമ്മതപത്രം വിദ്യാർഥികൾ നൽകേണ്ടതായും വരും.
അക്കൗണ്ടിൽ 3500 കയറിയെന്നു സന്ദേശം;അറിയാതെ ക്ലിക്ക് ചെയ്താൽ പോലും കാശു പോകു. സൂക്ഷിക്കുക
കേന്ദ്രസർക്കാരും യു.ജി.സി.യും കോളേജുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.