ബംഗളൂരു: അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിത ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ബംഗളൂരു-മൈസൂരു രാജ്യറാണി എക്സ്പ്രസ് (20660) സർവിസ് നടത്തി. ലോക്കോ പൈലറ്റ് മുതല്‍ അസി. ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ, ടിക്കറ്റ് പരിശോധന ജീവനക്കാർ, സുരക്ഷ ജീവനക്കാർ വരെ വനിത ജീവനക്കാരായാണ് ട്രെയിൻ സർവിസ് നടത്തിയത്. ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ജനറല്‍ മാനേജർ അരവിന്ദ് ശ്രീവത്സ ഫ്ലാഗ്ഓഫ് ചെയ്തു.