Home Featured വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക്

വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക്

by admin

ന്യൂഡല്‍ഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തിയത്.

കോളേജുകൾ തുറക്കുന്നത് നവംബർ 7ന്, കോളേജിൽ വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ വീടു വാങ്ങുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത ലഭിക്കുകയൊള്ളൂ. ഇതിനു പുറമെ, ആദ്യമായി വീടു വാങ്ങുന്നവരുമായിരിക്കണം. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാന്റ് കൂട്ടുന്നതിനുമാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; ഓൺലൈൻ വാർത്താപോർട്ടലുകളും നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ളവയും നിയന്ത്രിക്കും

മൊത്തം പദ്ധതിചെലവിന്റെ 10-15ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിയത് ഡെവലപര്‍മാര്‍ക്ക് ഗുണകരമാകും. പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനമായാണ് ഇത് കുറയ്ക്കുക. കമ്പനികള്‍ക്ക് പണലഭ്യത വര്‍ധിപ്പിക്കാനും കരാറുകാരുടെ ബാധ്യത കുറയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group