ബെംഗളൂരു: തലമുടി കുറഞ്ഞതിന് ഭാര്യ നിരന്തരം പരിഹസിക്കുന്നുവെന്നാരോപിച്ച് യുവാവ് ജീവനൊടുക്കിയതായി പരാതി. കര്‍ണ്ണാടക ചാമരാജ് നഗറില്‍ പരമശിവമൂര്‍ത്തി (32) ആണ് ജീവനൊടുക്കിയത്.ഭാര്യ നിരന്തരം കളിയാക്കിയിരുന്നതായും മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. മരിച്ച പരമശിവയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗര്‍ പൊലീസ് കേസെടുത്തു.
കണ്ടത് ആമിറിന്റെ രണ്ടു ചിത്രങ്ങള്‍ മാത്രം; ഇഷ്ടപ്പെട്ടത് ഈ കാരണത്താല്‍; വെളിപ്പെടുത്തി പുതിയ കാമുകി
അറുപതാം പിറന്നാളിനോടനുബന്ധിച്ച് തന്റെ പുതിയ പ്രണയിനിയെ പരിചയപ്പെടുത്തി ബോളിവുഡിനെയും ആരാധകരെയും ആമിര്‍ ഖാന്‍ ഞെട്ടിച്ചിരുന്നു.ഗൗരി സ്പ്രാറ്റ് എന്ന ബംഗളൂരുകാരിയാണ് തന്റെ ഹൃദയം കവര്‍ന്നതെന്ന് ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. 25 വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നുവെങ്കിലും ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയം ആരംഭിച്ചത്.ആമിറിന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്യുന്ന ഗൗരി ഒരു ബോളിവുഡ് ആരാധികയല്ല എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യം. സിനിമയുടെ വെള്ളിവെളിച്ചത്തിലോ ആമിര്‍ ഖാന്റെ സൂപ്പര്‍ താര പദവിയിലോ ആകൃഷ്ടയാകാതെ എന്തുകൊണ്ടാണ് താന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗരി.
ആമിറിന്റെ രണ്ട് സിനിമകള്‍ മാത്രമാണ് ഗൗരി കണ്ടിട്ടുള്ളത്. ദയയുള്ള, മാന്യനായ, കരുതലുള്ള ഒരാളെയാണ് ഞാന്‍ ആഗ്രഹിച്ചതെന്ന് ഗൗരി പറഞ്ഞു. ഇതിനുള്ള മറുപടിയായി ആമിര്‍ ഖാന്‍ പറഞ്ഞത് ഇങ്ങനെയാണ് – ‘എനിക്ക് ശാന്തമായിരിക്കാന്‍ കഴിയുന്ന, എനിക്ക് സമാധാനം നല്‍കാന്‍ കഴിയുന്ന ഒരാളെ ഞാന്‍ അന്വേഷിക്കുകയായിരുന്നു. അവളെ ഞാന്‍ കണ്ടെത്തി. മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.ബോളിവുഡുമായി യാതൊരു ബന്ധമില്ലാത്ത ഗൗരി, ആമിറിന്റെ ഭൂരിപക്ഷം സൂപ്പര്‍ ഹിറ്റ് സിനിമകളും കണ്ടിട്ടില്ല. ‘അവള്‍ ബംഗളൂരുവിലാണ് വളര്‍ന്നത്, വ്യത്യസ്ത തരം സിനിമകളോടും കലകളോടുമാണ് അവള്‍ക്ക് താല്‍പര്യം. അതുകൊണ്ട് ഹിന്ദി സിനിമകള്‍ കാണാറില്ല. എന്റെ സിനിമകള്‍ അധികമൊന്നും അവള്‍ കണ്ടിട്ടില്ല’ – ആമിര്‍ വിശദീകരിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ദില്‍ ചാഹ്താ ഹേ, ലഗാന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് താന്‍ കണ്ടിട്ടുള്ളതെന്ന് ഗൗരി പറഞ്ഞു. ഗൗരി സിനിമകളില്‍ നിന്ന് അകലം പാലിച്ചതുകൊണ്ടാണോ നിങ്ങളുടെ ബന്ധം നിലനിന്നതെന്ന ചോദ്യത്തിന്, ഗൗരി എന്നെ ഒരു സൂപ്പര്‍സ്റ്റാറായിട്ടല്ല ഒരു പങ്കാളിയായിട്ടാണ് കാണുന്നതെന്ന് ആമിര്‍ മറുപടി പറഞ്ഞു. താരേ സമീന്‍ പര്‍ കാണണമെന്ന് ഗൗരിക്ക് ആഗ്രഹമുണ്ട്.അടുത്തിടെ, ആമിര്‍ ഖാന്‍ ഗൗരിയെ തന്റെ കുടുംബത്തിനും ഉറ്റസുഹൃത്തുക്കളായ ഷാരൂഖിനും സല്‍മാന്‍ ഖാനും പരിചയപ്പെടുത്തിയിരുന്നു. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഗൗരിയെ കാണാനായി ആമിര്‍ ഖാന്റെ വീട് സന്ദര്‍ശിച്ചിരുന്നു. കുടുംബവും ആമിര്‍ ഖാന്റെ പുതിയ ബന്ധത്തെ അംഗീകരിച്ചിരുന്നു.
ബംഗളുരുവില്‍ പോയാണ് ആമിര്‍ ഖാന്‍ ഗൗരിയെ കണ്ടിരുന്നത്. അവിടെ മാധ്യമങ്ങളുടെ സൂക്ഷ്മപരിശോധന കുറവാണെന്നായിരുന്നു ആമിര്‍ ഖാന്‍ കാരണമായി പറഞ്ഞത്. പ്രണയം സംബന്ധിക്കുന്ന യാതൊരു വിവരവും പുറത്തു വരാതെ സൂക്ഷിക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. അതിനാല്‍തന്നെ ഗൗരിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് വലിയ അമ്ബരപ്പായി മാറുകയും ചെയ്തു.ഗൗരിയുടെ ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സില്‍ നിന്ന് എഫ്ഡിഎ സ്‌റ്റൈലിങ് ആന്‍ഡ് ഫോട്ടോഗ്രഫി കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബംഗളൂരുവിലെ ബിബ്ലണ്ട് സലൂണിന്റെ ഉടമയാണ് ഗൗരി. ആറു വയസുള്ള മകനുമുണ്ട്.