ബെംഗളൂരു: ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ. കനീസ് ഫാത്തിമ. ഹിജാബ് നിരോധിച്ചതോടെ ഒട്ടേറെ മുസ്ലിം വിദ്യാർഥിനികൾക്ക് പഠനം നിർത്തേണ്ടിവന്നെന്നും അവർക്കിനി പഠനം തുടരാനുള്ള സൗകര്യമൊരുക്കുമെന്നും കനീസ് ഫാത്തിമ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ച ഒരേയൊരു മുസ്ലിംവനിതയാണവർ.
കലബുറഗി നോർത്ത് മണ്ഡലത്തിൽ ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.എ. ചന്ദ്രകാന്ത് പാട്ടീലിനെ 2712 വോട്ടിനാണ് കനീസ് ഫാത്തിമ പരാജയപ്പെടുത്തിയത്. നേരത്തേ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരേ കലബുറഗി മേഖലയിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് കനീസ് ഫാത്തിമയായിരുന്നു. അതേസമയം, ഹിജാബ് നിരോധനം പിൻവലിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പരാമർശങ്ങളുണ്ടായിരുന്നില്ല.
ബെംഗളൂരുവിൽ നിന്ന് വിൽപനക്കായി കൊണ്ട് വന്ന എംഡിഎംഎ -യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ. കനീസ് ഫാത്തിമ. ഹിജാബ് നിരോധിച്ചതോടെ ഒട്ടേറെ മുസ്ലിം വിദ്യാർഥിനികൾക്ക് പഠനം നിർത്തേണ്ടിവന്നെന്നും അവർക്കിനി പഠനം തുടരാനുള്ള സൗകര്യമൊരുക്കുമെന്നും കനീസ് ഫാത്തിമ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ച ഒരേയൊരു മുസ്ലിംവനിതയാണവർ.
കലബുറഗി നോർത്ത് മണ്ഡലത്തിൽ ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.എ. ചന്ദ്രകാന്ത് പാട്ടീലിനെ 2712 വോട്ടിനാണ് കനീസ് ഫാത്തിമ പരാജയപ്പെടുത്തിയത്. നേരത്തേ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരേ കലബുറഗി മേഖലയിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് കനീസ് ഫാത്തിമയായിരുന്നു. അതേസമയം, ഹിജാബ് നിരോധനം പിൻവലിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പരാമർശങ്ങളുണ്ടായിരുന്നില്ല