ബെംഗളൂരു: നഗരത്തിലെ വാടക വീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം നടത്തിവന്ന രണ്ട് സ്ത്രീകളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മൂന്ന് സ്ത്രീകളെ ഇവിടുന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.ബെംഗളൂരുവിലെ ഒരു ജനവാസ മേഖലയിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. അയല്‍വാസികള്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ രഹസ്യമായാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ രണ്ട് സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.സംഘത്തിന്റെ പിടിയിലകപ്പെട്ട മൂന്ന് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ തൊഴില്‍ വാഗ്ദാനം നല്‍കിയാണോ ഇവിടേക്ക് എത്തിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഘത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നും മറ്റ് നഗരങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും സിറ്റി പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.