വേനൽച്ചൂടിൽ കർണാടക ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് പതിവിന് വിപരീതമായി ഈ വർഷം കുടക് ജില്ലയിലടക്കം ജലക്ഷാമം രൂക്ഷമാവുകയാണ്. പല ജില്ലകളിലും കുടിവെള്ള സ്രോതസ്സുകൾ ഇക്കുറി നേരത്തെ വറ്റി. ഈ ആഴ്ച വടക്കൻ കർണാടക, തെക്കൻ കർണാടക, മലനാട്, തീരദേശ മേഖലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നു. വടക്കൻ കർണാടക ജില്ലകളായ ബാഗൽകോട്ട്, ബീദർ, റായ്ച്ചൂരു, വിജയപുര എന്നിവിടങ്ങളിൽ ഉഷ്ണക്കാറ്റിന് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മാർച്ച് 21 വരെ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പകുതി ജില്ലകളിലും കഴിഞ്ഞ ഒരാഴ്ച 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് അനുഭവപ്പെട്ടു.
മാർച്ച് 16, 17 തീയതികളിൽ സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം തുമകൂരു, ചിത്രദുർഗ, ശിവമോഗ, ചിക്കമഗളൂരു, തീരദേശ ജില്ലകൾ എന്നിവിടങ്ങളിൽ 40 നും 42.7 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില രേഖപ്പെടുത്തി. ചൊവ്വാഴ്ച റായ്ച്ചൂരിൽ 39 ഉം ചിത്രദുർഗയിൽ 37 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ബെംഗളൂരുവിൽ 34.4 ആയിരുന്നു താപനില.
എട്ട് വർഷത്തിനിടെ ചൂടേറിയ മാർച്ച് : കഴിഞ്ഞ എട്ടുവർഷത്തിനിടെ മാർച്ചിലെ എറ്റവും ഉയർന്ന താപനില റായ്ച്ചൂരുവിൽ തിങ്കളാഴ്ച അനുഭവപ്പെട്ടു. 42.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപെടുത്തിയത്. 2017 മാർച്ചിലാണ് നേരത്തെ എറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. അന്ന് 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ആംബുലന്‍സിന് വഴിമുടക്കിയ സ്കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയുള്ള സ്കൂട്ടര്‍ യാത്രയില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂട്ടര്‍ ഓടിച്ച യുവതി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. 5000 രൂപ പിഴയും ഈടാക്കി. യുവതിയോട് എറണാകുളം ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആലുവയില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലന്‍സിനെയാണ് സ്കൂട്ടര്‍ യാത്രക്കാരി കടത്തിവിടാതിരുന്നത്
കലൂര്‍ മെട്രോ സ്റ്റേഷന് മുതല്‍ സിഗ്നല്‍ വരെ ആംബുലന്‍സിന് മുന്നില്‍ നിന്ന് ഇവര്‍ വഴി മാറിയില്ല. കൈ അറ്റുപോയ രോഗിയുമായി കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനാണ് യുവതി മാര്‍ഗ്ഗ തടസ്സമുണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വമേധയാ കേസെടുക്കുകയായിരുന്നുരോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ആംബുലന്‍സ് ഡ്രൈവറായ ജിനീഷ് ആണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
ആംബുലന്‍സിന്റെ മുന്നിലിരുന്ന വ്യക്തിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മഹാരാഷ്ട്രാ സ്വദേശിയായ യുവതിയെ തിരിച്ചറിഞ്ഞത്.
മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്തൂരി എന്ന യുവതി ഓടിച്ചിരുന്നത്. ജിനീഷ് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കസ്തൂരിയും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. നിയമവിരുദ്ധമായി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചിരിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് യുവതി പരാതി നല്‍കിയത്.എന്നാല്‍ ഈ രണ്ട് പരാതിയിലും പോലീസ് കേസെടുത്തിട്ടില്ല.