Home Featured ബെംളൂരുവിലെ നടുറോഡില്‍ രക്തത്തില്‍ കുളിച്ച്‌ യുവാക്കള്‍, പരിഭ്രാന്തിക്കൊടുവില്‍ പൊലീസെത്തിയപ്പോള്‍ റീല്‍സ് ചിത്രീകരണമെന്ന് മറുപടി

ബെംളൂരുവിലെ നടുറോഡില്‍ രക്തത്തില്‍ കുളിച്ച്‌ യുവാക്കള്‍, പരിഭ്രാന്തിക്കൊടുവില്‍ പൊലീസെത്തിയപ്പോള്‍ റീല്‍സ് ചിത്രീകരണമെന്ന് മറുപടി

by admin

ബെംളൂരു: കർണാടകയിലെ കലബുറഗിയില്‍ ഇൻസ്റ്റാഗ്രാം റീലിനായി കൊലപാതക രംഗം ചിത്രീകരിക്കാൻ ശ്രമിച്ചത് ആളുകളെ പരിഭ്രാന്തിയിലാക്കി.സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഹംനാബാദ് റിംഗ് റോഡിലായിരുന്നു യുവാക്കളുടെ സാഹസികത. സൈബന്ന, സച്ചിൻ എന്നിവരാണ് കൊലപാതകം അഭിനയിച്ച്‌ അറസ്റ്റിലായത്. കൊലപാതക രംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള ആയുധവും ചുവന്ന ദ്രാവകവും ഉപയോഗിച്ചു.

സച്ചിൻ ‘രക്തത്തില്‍ കുളിച്ച’ നിലത്ത് കിടക്കുമ്ബോള്‍, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതായി നടിച്ച്‌ സൈബന്ന സച്ചിന്റെ മേല്‍ ഇരുന്നു. ഇരുവരുടെയും മുഖം ‘രക്തത്തില്‍ കുളിച്ച’ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ഒരു വീഡിയോയും വൈറലായിട്ടുണ്ട്. സംഭവം അഭിനയമാണെന്ന് അറിയാതെ ആളുകള്‍ പരിഭ്രാന്തിയിലായി. സംഭവം ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ഭാര്യയുടെ മരണവാർത്ത കേട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവ് വാഹനാപകടത്തില്‍ മരിച്ചു. ഉത്തർപ്രദേശിലെ മിർഗഞ്ച് പ്രദേശത്താണ് സംഭവം.തിങ്കളാഴ്ച രാത്രി ദേശീയപാത 24ല്‍ വച്ച്‌ ഇളയ സഹോദരൻ റിങ്കു (22)നൊപ്പം മോട്ടോർ സൈക്കിളില്‍ പോകുന്നതിനിടെയാണ് സഞ്ജയ് (28) എന്നയാള്‍ അജ്ഞാത വാഹനം ഇടിച്ച്‌ മരിച്ചത്.സഞ്ജയ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റിങ്കുവിന് ഗുരുതരമായി പരിക്കേറ്റു. റിങ്കുവിനെ ബറേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബഹ്‌റൈച്ചിലെ കൈസർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാമുപൂർ രഘുവീർ ഗ്രാമത്തില്‍ താമസിക്കുന്ന സഞ്ജയ്, പഞ്ചാബില്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യയുടെ മരണവാർത്ത അറിഞ്ഞയുടനെ അദ്ദേഹം ഇളയ സഹോദരനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ് വർഷം മുമ്ബാണ് സഞ്ജയ്, പൂജ എന്ന യുവതിയെ വിവാഹം കഴിച്ചത്. ദമ്ബതികള്‍ക്ക് നാല് വയസുള്ള ഒരു മകളുണ്ട്.രണ്ടാമത്തെ കുഞ്ഞിന് പൂജ ജന്മം നല്‍കാനിരിക്കെയാണ് പ്രസവത്തിനിടെ മരണംസംഭവിച്ചത്. പരിഭ്രാന്തനായ സഞ്ജയ് സംഭവമറിഞ്ഞയുടൻ തന്നെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.സഞ്ജയുടെയും ഭാര്യയുടെയും അന്ത്യകർമങ്ങള്‍ ഒരുമിച്ച്‌ നടത്തുമെന്ന് കുടുംബം അറിയിച്ചു. അതേസമയം, മിർഗഞ്ച് പോലീസ് അജ്ഞാത വാഹനത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group