ബംഗളൂരു: ദി ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി(ജി.ബി.എ) ഭരണത്തിനായി 10 സോണുകള്‍ നിശ്ചയിച്ചു. ഓരോ കോർപറേഷനും ഒന്നു മുതല്‍ ആറു വരെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് സോണുകള്‍ വീതമാണ് ഉള്ളത്.സി.വി രാമന് നഗര്‍, ഗാന്ധിനഗര്‍ (ബംഗളൂരു സിറ്റി സെന്‍ട്രല്‍ കോർപറേഷന്), മഹാദേവപുര, കെ.ആര് പുരം(ഈസ്റ്റ് കോർപറേഷന്), ജയനഗര്‍, ബൊമ്മനഹള്ളി (സൗത്ത്കോർപറേഷന്), ആര്.ആര് നഗര്‍, മല്ലേശ്വരം (വെസ്റ്റ് കോർപറേഷന്), ബ്യടാരണ്യപുര, യെലഹങ്ക (നോര്‍ത്ത് കോർപറേഷന്). ഓരോ സോണിനും നേതൃത്വം നല്‍കുന്നത് ഒരു കെ.എ.എസ് ഓഫിസറായ ജോയന്റ് കമീഷണറും ചീഫ് എൻജിനീയറുമായിരിക്കും.
ബുക്ക് മൈ ഷോ ടിക്കറ്റ് വില്‍പ്പനയിലും ഓള്‍ ടൈം റെക്കോര്‍ഡ്; മലയാളത്തില്‍ ഇനി ഒന്നാമത് ‘ലോക’
ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര’ക്ക് ബുക്ക് മൈ ഷോയിലും ഓള്‍ ടൈം റെക്കോർഡ്.ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വില്‍പന ആണ് ‘ലോക’ സ്വന്തമാക്കിയത്. 4.52 മില്യണ്‍ ടിക്കറ്റുകള്‍ ആണ് ഈ ചിത്രത്തിൻ്റെതായി 18 ദിവസങ്ങള്‍ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ എന്ന ചിത്രത്തിൻ്റെ റെക്കോർഡ് മറികടന്നാണ് ‘ലോക’ ഈ നേട്ടം സ്വന്തമാക്കിയത്.ബോക്സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു ചിത്രം 250 കോടി ആഗോള കലക്ഷനിലേക്കാണ് കുതിക്കുന്നത്.
മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ ആണ് നേടുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.പാൻ ഇന്ത്യ തലത്തിലാണ് ചിത്രം വമ്ബൻ വിജയം നേടുന്നത്.
കേരളത്തിന് പുറത്തും വിജയം തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കലക്ഷനുമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ഒരത്ഭുത ലോകമാണ് പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിച്ചത്. ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ ചിത്രം വമ്ബൻ റിലീസായി എത്തിച്ചത് വേഫെറർ ഫിലിംസ് ആണ്.