പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഡിസംബര്‍ ഒന്നിന്. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.”സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്.ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുന്നു.
ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ….റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.”-ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.’പ്രേമം’ സിനിമയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. മാര്‍ച്ചിലാണ് സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. ഈ ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു.
20 വര്‍ഷത്തിന് ശേഷം ബാബ വീണ്ടും തിയേറ്ററുകളിലേക്ക്
രജനികാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാബ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു . 20 വര്‍ഷത്തിന് ശേഷമാണ് ബാബ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബാബ.
2002 ല്‍ പുറത്തിറങ്ങിയ ബാബ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജനികാന്ത് മടക്കി നല്‍കിയതുമെല്ലാം വന്‍ വാര്‍ത്തകളായിരുന്നു.മനീഷ് കൊയ്‌രാള, അമരീഷ് പുരി, ആശിഷ് വിദ്യാര്‍ത്ഥി, എം.എന്‍. നമ്ബ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
രാഘവ ലോറന്‍സ്, രമ്യ കൃഷ്ണന്‍, നാസര്‍, പ്രഭുദേവ, രാധരവി, ശരത് ബാബു എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.ബാബയുടെ റീമാ സ്റ്റേര്‍ഡ് പതിപ്പാണ് തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.