Home Featured ബംഗളൂരുവില്‍ അന്‍പത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി

ബംഗളൂരുവില്‍ അന്‍പത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി

ബംഗളൂരുവില്‍ അന്‍പത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി.ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട, തിങ്കളാഴ്ച രാവിലെ 6.30 ന്റെ ജി8 116 വിമാനത്തിലാണ് സംഭവം.സംഭവത്തില്‍ ഡിജിസിഎ റിപ്പോര്‍ട്ട് തേടി.

വിമാനത്താവളത്തില്‍ നിന്ന് ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന നാല് ബസുകളില്‍ ഒരു ബസിലെ 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് അധികൃതര്‍ മറന്ന് പോയത്.യാത്രക്കാര്‍ പരാതി നല്‍കിയതിന് പിന്നാലെ നാല് മണിക്കൂറിന് ശേഷം പറന്ന 10 മണിയുടെ ഗോ ഫസ്റ്റ് വിമാനത്തില്‍ യാത്രക്കാരെ ഉള്‍പ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്നു വയസുകാരനായ മകനും മരിച്ചു. തേജസ്വി (25), മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്.

തേജസ്വിയുടെ ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്കുണ്ട്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്ബോഴാണ് ഇവരുടെ ദേഹത്തേക്ക് തൂണ്‍ തകര്‍ന്നുവീണത്. നാഗവര ഏരിയയില്‍ കല്യാണ്‍ നഗര്‍-എച്ച്‌.ആര്‍.ബി.ആര്‍ ലേ ഔട്ട് റോഡിലാണ് അപകടം.

നിര്‍മാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആരോപിച്ചു. യാതൊരു ഗുണനിലവാരവുമില്ലാത്ത നിര്‍മാണമാണ് നടക്കുന്നതെന്നും ’40 ശതമാനം കമ്മീഷന്‍’ സര്‍ക്കാറിന്റെ പ്രവര്‍ത്തനഫലമാണ് അപകടമെന്നും ശിവകുമാര്‍ ആരോപിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് അമ്മയും മകനും മരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തകര്‍ന്നുവീണ തൂണിന്റെ അവശിഷ്ടങ്ങളും ബാരിക്കേഡുകളും മാറ്റാന്‍ അധികൃതര്‍ സഹകരിച്ചില്ലെന്നും പ്രദേശവാസികളാണ് എല്ലാ തടസ്സങ്ങളും നീക്കി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group