ബെംഗളൂരു : കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഇജിപുര മെയിൻ റോഡിലുള്ള മാജിക് ഫൂട് വെയർ എന്ന ചെരിപ്പുകട അഗ്നിക്കിരയായി .
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാരനായ മാനന്തവാടി സ്വദേശി ശംസുദ്ധീൻ (44) മുകളിൽ നിന്നും ചാടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .
അഗ്നി ശമന സേനയുടെ 4 യൂണിറ്റുകൾ എത്തിയാണ് തീയണച്ചത് .ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളുണ്ടെന്നാണ് നിഗമനം .ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം .ഷോർട് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നു
ഉറങ്ങിക്കിടക്കുകയായിരുന്ന ശംസുദ്ധീൻ ശബ്ദം കേട്ട് ഉണരുകയും രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി രക്ഷപ്പെടുകയായിരുന്നു .വിവേക് നഗർ പോലീസ് കേസെടുത്തു അന്യോഷണം ആരംഭിച്ചിട്ടുണ്ട് .
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- മൂന്നു മരണം : കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
- ചൊവ്വാഴ്ച മുതൽ കർണാടകയിൽ പുതിയ സോണിംഗ് മാനദണ്ഡങ്ങൾ നിലവിൽ വരും
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
- ബംഗളുരുവിൽ സലൂണുകളടക്കം തുറന്നു പ്രവർത്തിക്കും : ഞായറാഴ്ച സമ്പൂർണ കർഫ്യു
- വീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/