ബാംഗ്ലൂർ : ആഭ്യന്തര വിമാന സർവീസുകൾ ഇന്നുമുതൽ ആരംഭിക്കുന്നു.
കോവിഡ്-19 കാരണം വൻ സുരക്ഷാ ക്രമീകരണങ്ങളാണ് കെമ്പഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.
യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നതിനായി വിമാനത്താവളത്തിന്റെ എല്ലാ മേഖലയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി
യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നതിനായി വിമാനത്താവളത്തിന്റെ എല്ലാ മേഖലകളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പാർക്കിങ് മുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള സമയങ്ങളിൽ യാത്രക്കാർ പരസ്പരം സമ്പർക്കത്തിലേർപ്പെടുന്നത് ഇല്ലാതാക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
യാത്രക്കാരെല്ലാവരും മാസ്ക് ധരിക്കണം.
ബോർഡിങ് പാസിന്റെ പ്രിന്റൗട്ടോ ഇലക്ട്രോണിക് കോപ്പിയോ കരുതണം.
വിമാനത്താവളത്തിനകത്ത് പ്രവേശിക്കുമ്പോൾ മാഗ്നിഫൈഡ് ഗ്ലാസ് സ്ക്രീൻ ഉപയോഗിച്ച് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ബോർഡിങ് പാസ് പരിശോധിക്കും.
വീൽചെയറിന് സഹായിക്കുന്നവർ പി.പി.ഇ.ധരിച്ചിട്ടുണ്ടാകും.
വീൽചെയർ, ബേബി ട്രോളി എന്നിവ ഉപയോഗത്തിനു ശേഷം അണുവിമുക്തമാക്കും.
ബാഗേജ് ഡ്രോപ് കൗണ്ടറിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഇടയിൽ പ്രത്യേക വേർതിരിവ് ഉണ്ടാകും
സുരക്ഷാ പരിശോധനയ്ക്കു മുമ്പും ശേഷവും യാത്രക്കാർക്ക് ഹാൻഡ് സാനിറ്റെസർ നൽകും.
സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടാകും ഉദ്യോഗസ്ഥർ പരിശോധന നടത്തുക.
ഓരോ ഉപയോഗത്തിനുശേഷവും ട്രേകൾ അണുവിമുക്തമാക്കും.
ബോർഡിങ്ങിനു മുമ്പായി ഓരോ യാത്രക്കാർക്കും മാസ്ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ്എന്നിവയടങ്ങിയ കിറ്റ് നൽകും. ഇവിടെ വെച്ച് പുതിയ മാസ്ക് ധരിക്കണം. പഴയ മാസ്ക് ഇവിടെ സ്ഥാപിച്ചിട്ടുള്ള ബയോ വേസ്റ്റ് പെട്ടിയിൽ ഇടണം.
ബോർഡിങ് പാസ് യാത്രക്കാർ തനിയെ സ്കാൻ ചെയ്യണം. സെൻസറിൽ
വിമാനത്തിൽ കയറുന്നതിനു മുമ്പ് താപനില പരിശോധനയുമുണ്ടാകും
വിമാനത്താവളത്തിലെ കടകളിൽ പണമിടപാടെല്ലാം ഡിജിറ്റലായിരിക്കും.
സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങളാണ് ടെർമിനലിലും മറ്റു ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുള്ളത്.
- ബംഗളുരുവിൽ 36 മണിക്കൂർ നിരോധനാജ്ഞ,പെരുന്നാളിനെ ബാധിക്കില്ല
- ചൊവ്വാഴ്ച ബംഗളുരു – തിരുവനന്തപുരം ബസ്സ് , പാസ്സുള്ളവർക്ക് ബന്ധപ്പെടാം
- കർണാടകയിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച : 30 നോമ്പും പൂർത്തിയാകും
- ബംഗളുരുവിൽ പെരുന്നാൾ ആഘോഷം : മാർഗ നിർദേശങ്ങളുമായി ജുമാ മസ്ജിദ്
- ആശങ്ക;കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്ക്ക്
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- ഇന്ന് കർണാടകയിൽ 196 പുതിയ കോവിഡ് കേസുകൾ ,176 പേര് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം
- നാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
- കർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം
- ബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം !
- കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി
- തിങ്കളാഴ്ച മുതൽ പറക്കാം : ആരോഗ്യ സേതു നിര്ബന്ധം
- രണ്ടു അന്തർ സംസ്ഥാന ട്രെയിനുകൾക് അനുമതി നൽകി കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/