Home covid19 രോഗലക്ഷണങ്ങൾ കാണും മുൻപ് രോഗം പടരുമെങ്കിലും പോസിറ്റീവ് ആയി തുടരുമ്പോഴേക് പകരുന്ന സ്വഭാവം നിൽക്കും: രോഗലക്ഷണങ്ങൾ കാട്ടി പത്തു ദിവസങ്ങൾക്കകം രോഗവ്യാപനം നിൽക്കും

രോഗലക്ഷണങ്ങൾ കാണും മുൻപ് രോഗം പടരുമെങ്കിലും പോസിറ്റീവ് ആയി തുടരുമ്പോഴേക് പകരുന്ന സ്വഭാവം നിൽക്കും: രോഗലക്ഷണങ്ങൾ കാട്ടി പത്തു ദിവസങ്ങൾക്കകം രോഗവ്യാപനം നിൽക്കും

by admin

ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ എന്ന കുഞ്ഞന്‍ വൈറസിന്റെ രീതികളെ കുറിച്ച്‌ ശാസ്ത്രലോകം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ജനിതകഘടനയും, പടരുന്ന രീതിയുമൊക്കെ അറിഞ്ഞാലേ ഫലവത്തായ പ്രതിരോധമരുന്നുകള്‍ ഉണ്ടാകൂ. അതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് കൊറോണയുടെ വ്യാപനത്തിന്റെ രീതികളെ കുറിച്ച്‌ പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഒരു വ്യക്തിക്ക് രോഗബാധയുണ്ടായി 11 ദിവസം കഴിഞ്ഞാല്‍ പിന്നെ അയാളില്‍ നിന്നും ആര്‍ക്കും രോഗം പടരുകയില്ല എന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്, ആ വ്യക്തിക്ക് പോസിറ്റീവ് നില തുടരുകയാണെങ്കില്‍ പോലും. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പേ ഒരു രോഗിക്ക് രോഗം മറ്റുള്ളവരിലേക്ക് പടര്‍ത്താന്‍ കഴിയും

സിംഗപ്പൂരില്‍ നടന്ന ഒരു പഠനത്തില്‍ വെളിപ്പെട്ടതാണ് ഇക്കാര്യം.

ഉയര്‍ന്ന ശരീരോഷ്മാവ്, തുടര്‍ച്ചയായ ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മുത, അത് പ്രകടിപ്പിച്ച്‌ കഴിഞ്ഞ് ഏഴ് മുതല്‍ പത്ത് ദിവസം വരെ അവര്‍ക്ക് രോഗം പടര്‍ത്താനാകും. രോഗബാധയേറ്റ്, 11 ദിവസം കഴിഞ്ഞാല്‍ പിന്നെ കോവിഡ്-19 വൈറസിനെ വേര്‍തിരിക്കാനോ, വളര്‍ത്തുവാനോ കഴിയില്ലെന്നും പഠനത്തില്‍ തെളിഞ്ഞു. സിംഗപ്പൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസും അക്കാഡമി ഓഫ് മെഡിസിനും ചേര്‍ന്ന് 73 കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടിട്ടുള്ളത്.

ഒരു ശരീരത്തില്‍ ബാധിച്ച്‌ ഒരാഴ്‌ച്ച കഴിയുമ്ബോഴേക്കും വൈറസിന്റെ സജീവമായ ഇരട്ടിക്കല്‍ അവസാനിച്ചു തുടങ്ങും എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗികളില്‍, അവ പ്രകടമായിതുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പേ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാകും എന്നും തെളിഞ്ഞു.

ഈ പുതിയ വെളിപ്പെടുത്തലുകള്‍ കോവിഡ് 19 ചികിത്സയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതാണെന്നാണ് ശാസ്ത്രലോകം കരുതുന്നത്. രോഗവ്യാപനത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞതോടെ ചികിത്സയിലിരിക്കുന്നവരെ എപ്പോള്‍ ആശുപത്രിയില്‍ നിന്നു വിടുതല്‍ ചെയ്യണമെന്ന കാര്യം ഇനി കൂടുതല്‍ കൃത്യമായി തെളിയിക്കാനാകും. മാത്രമല്ല, ഐസൊലേഷന്‍ പോലുള്ള കാര്യങ്ങളുടെ സമയപരിധിയും ഇതിനനുസരിച്ച്‌ ക്രമീകരിക്കാനാകും.

ഇതിനിടയില്‍ ലോകത്തെ കൊറോണാ ബാധിതരുടെ എണ്ണം 55 ലക്ഷത്തോട് അടുക്കുകയാണ്. ദുരന്തഭൂമിയായിരുന്ന യൂറോപ്പ് ഏകദേശം രക്ഷപ്പെടുമെന്ന അവസ്ഥയിലായപ്പോള്‍, ബ്രസീലാന് കൊറോണയുടെ പുതിയ യുദ്ധഭൂമിയായി മാറിയിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ യൂറോപ്യന്‍ രാജ്യങ്ങളെയൊക്കെ മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണ് ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം.

അതേ സമയം ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നതായാണ് സൂചനകള്‍ ലഭിക്കുന്നത്.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group