Home Featured അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആദ്യ ശ്രമിക് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആദ്യ ശ്രമിക് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു

by admin

ബെംഗളുരു : ആശങ്കകൾക്കും അനിശ്ചിതത്ത്വത്തിനും വിരാമമിട്ട് ലോക് ഡൗണിൽ ബെംഗളുരുവിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ബെംഗളുരു കണ്ടോൺമെന്റ്റ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു.

1500 ഓളം യാത്രക്കാരാണ് ട്രെയിനിൽ കേരളത്തിലേക്ക് പുറപ്പെട്ടത്. ആരോഗ്യ പരിശോധന അടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾക്കു വിധേയമായികൊണ്ടായിരുന്നു യാത്ര. രാത്രി എട്ടുമണിക്കു പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ടര മണിക്കൂർ വൈകി രാത്രി 10. 30 നാണ് ട്രെയിൻ പുറപ്പെട്ടത്.

യാത്രയുടെ ഭാഗമായുള്ള പരിശോധനക്കായി ബെംഗളുരു പാലസ് ഗ്രൗണ്ടിൽ ഇന്നു ഉച്ചക്ക് തന്നെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ എത്തി ചേർന്നിരുന്നു. ആരോഗ്യ പരിശോധനയും, രേഖാ പരിശോധനകളും കഴിഞ്ഞ് മണിക്കൂറുകളോളമാണ് ട്രെയിനിനായി കാത്തിരിക്കേണ്ടി വന്നത്.

ഒരർത്ഥത്തിൽ ക്ഷമയുടേയും കാത്തിരിപ്പിന്റെയും വലിയ അനുഭവമായി ഇന്നത്തെ യാത്ര എന്നു തന്നെ പറയാം. ബി.ബി എം പി അധികൃതർ യാത്രക്കാർക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ ഒരുക്കിയിരുന്നു.

കോവിഡ് ജാഗ്രതാ പാസടക്കമുള്ള എല്ലാ പരിശോധനകൾക്കും ശേഷം 22 ഓളം ബി എം ടി സി ബസുകളിൽ യാത്രക്കാരെ സ്റ്റേഷനിൽ എത്തിച്ചു. യാത്രക്കാരുടെ ആരോഗ്യ പരിശോധന അടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ അന്തർസംസ്ഥാന യാത്രയുടെ ചുമതലയുള്ള നോഡൽ ഓഫിസർമാരായ ഡോ. എം.ടി റെജു ഐഎഎസ്, സിമി മറിയം ജോർജ്ജ് ഐപിഎസ് എന്നിവർ എത്തിയിരുന്നു.

നോർക്ക റൂട്സ് കർണാടകയുടെ ചുമതലയുള്ള റീസ രഞ്ജിത്ത്, കർണാടക ഡിസാസ്റ്റർ മാനേജ്മെന്റ്റ് കമ്മിറ്റി അംഗം പ്രദീപ് കെ.കെ എന്നിവർ യാത്രക്കാർക്കുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.മലയാളം മിഷൻ കർണാടക സ്റ്റേറ്റ് കോ ഓർഡിനേറ്റർ ബിലു സി നാരായണൻ, ജനറൽ സെക്രട്ടറി ടോമി ആലുങ്കൽ, ഓർഗനൈസിംഗ് സെക്രട്ടറി ജെയ്സൺ സൗത്ത് മേഖല ലൂക്കോസ്, ബെംഗളുരു കോർഡിനേറ്റർ ജോമോൻ കെ.എസ്, കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ, സംസ്ഥാന ജനറൽ സുവർണ കേരളസമാജം സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ പി ശശിധരൻ, ഓർഗനൈസിംഗ് സെക്രട്ടറി ബിജു കോലം കുഴി,

ബെംഗളൂരു സൗത്ത് വെസ്റ്റ് കേരള സമാജം പ്രസിഡണ്ട് അഡ്വ. പ്രമോദ് നമ്പ്യാർ തുടങ്ങിയവർ പാലസ് ഗ്രൗണ്ടിലെത്തുകയും ആരോഗ്യ പരിശോധന അടക്കം യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

bangalore malayali news portal join whatsapp group

ഫാ.ജോർജ്ജ് കണ്ണന്താനം നേതൃത്വം നൽകുന്ന ാറോണ കെയർ പ്രോജക്ടിന്റെ ഭാഗമായി യാത്രക്കാർക്കായി ലഘുഭക്ഷണ കിറ്റും ഒരുക്കിയിരുന്ന ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം

കേരളമൊഴികെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കുമായി 121 ഓളം ട്രെയിനുകളാണ് കർണാടകയിൽ പുറപ്പെട്ടത്. കേരളത്തിലേക്കുള്ള ട്രെയിനിനായി മലയാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും കേരള- കർണാടക സർക്കാറുകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നതിന്റെ ഫലമായാണ് ഒടുവിൽ ട്രെയിൻ പ്രഖ്യാപിച്ചത്. നോർക്കയ്ക്കായിരുന്നു ബുക്കിംഗ് ചുമതല. നോൺ എ.സി ചെയർ കാറായ ട്രെയിനിന് ഒരാൾക്ക് 1000 രൂപയായിരുന്നു ടിക്കറ്റ് തുക. ടിക്കറ്റിനൊപ്പം യാത്രക്കാർ കേരളത്തിൽ പ്രവേശിക്കാനുള്ള കോവിഡ് ജാഗ്രത പാസും നിർബന്ധമായി കരുതണമെന്നും അധികൃതർ അറിയിച്ചിരുന്നു.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group