വാഹനങ്ങളോട് ഏറെ താല്‍പര്യം പുലര്‍ത്തുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കാറുകളുടെ ഒരു വലിയ കളക്ഷനുമുണ്ട് അദ്ദേഹത്തിന്. തന്‍റെ യുട്യൂബ് ചാനലിലൂടെ സ്വന്തം വാഹനങ്ങളില്‍ ചിലത് വാഹനപ്രേമികള്‍ക്കു മുന്നില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയും ചെയ്‍തിരുന്നു ദുല്‍ഖര്‍. ഇപ്പോഴിതാ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തെ നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്പനിയുടെ ആദ്യ നിക്ഷേപകനായിരിക്കുകയാണ് ദുല്‍ഖര്‍. തങ്ങളുടെ എഫ് 77 എന്ന മോഡല്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു. ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി ഈ മോഡലിന് വാഗ്‍ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ദൂരക്ഷമത കിട്ടുന്ന ഇലക്ട്രിക് ബൈക്ക് ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടോമോട്ടീവ് മേഖലയിൽ ആവേശകരമായ ഒരു ബ്രാൻഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നെന്ന് ദുല്‍ഖര്‍ ഇതേക്കുറിച്ച് പറയുന്നു. സുഹൃത്തുക്കളും കമ്പനിയുടെ ചുമതലക്കാരുമായ നാരായൺ, നിരജ് രാജ്മോഹൻ എന്നിവര്‍ ആശയം പങ്ക് വച്ചപ്പോള്‍ അവരുടെ നവീന ചിന്തകളിൽ താൻ ആകർഷിക്കപ്പെടുകയായിരുന്നെന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അൾട്രാവയലറ്റിന്റെ ആദ്യ ഇൻവെസ്റ്റർ ആയതിന്റെ ആവേശം ദുല്‍ഖര്‍ ഇങ്ങനെ പങ്കുവെക്കുന്നു- ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താൻ ഒപ്പമുണ്ടായിരുന്നു. എന്റെ ഗരാജിൽ അൾട്രാവയലറ്റ് എഫ് 77 നായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിട്ടുണ്ട്, ദുൽഖർ പറയുന്നു.
എഫ്77 എന്ന മോഡൽ നവംബർ 24 ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ– ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ബെംഗളൂരുവില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് വയസ്സുകാരി
ബംഗളൂരു: മുന്‍ പാക് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സിക്കന്ദര്‍ ഭക്തിന്റെ മകള്‍ക്ക് ബംഗളൂരുവില്‍ നടത്തിയ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
കറാച്ചി സ്വദേശിയായ രണ്ടു വയസുകാരി അമീറയ്ക്കാണ് ബംഗളൂരുവില്‍ വിദഗ്ധ ചികിത്സ നല്കിയത്.
മ്യൂക്കോപോളിസാക്കറിഡോസിസ് ടൈപ്പ് വണ്‍ എന്ന അപൂര്‍വ രോഗമായിരുന്നു അമീറയെ ബാധിച്ചിരുന്നത്. കണ്ണും തലച്ചോറും അടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഗുരുതരമായിരുന്നു രോഗം. സാധാരണനിലയില്‍ 30 വയസിനപ്പുറം ആയുസ് നീട്ടിക്കിട്ടാന്‍ പ്രയാസമാണ്.
പ്രിയപ്പെട്ട മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉടന്‍ വിദഗ്ധ ചികിത്സയ്ക്കുള്ള വഴികള്‍ തേടുകയായിരുന്നു സിക്കന്ദറും കുടുംബവും. അങ്ങനെയാണ് ബംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയില്‍ ചികിത്സ നടത്താന്‍ തീരുമാനിക്കുന്നത്. സിക്കന്ദര്‍ തന്നെ മജ്ജ നല്‍കി. അങ്ങനെ ആറു മാസംമുന്‍പാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
രോഗം സ്ഥിരീകരിക്കുമ്ബോള്‍ 18 മാസം പ്രായമേ അമീറയ്ക്ക് ആയിരുന്നുള്ളൂവെന്ന് മാതാവ് സദഫ് ഖാന്‍ പറയുന്നു. ചെവിയില്‍ അണുബാധയല്ലാതെ മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. രോഗവുമായി ബന്ധപ്പെട്ട് വിവിധ ഡോക്ടര്‍മാരെ കണ്ടപ്പോഴാണ് ഗുരുതരരോഗം തിരിച്ചറിയുന്നത്. ആദ്യം ഞെട്ടലായിരുന്നു. പിന്നീട് കൂടുതല്‍ അന്വേഷണത്തിലൂടെയാണ് ബംഗളൂരുവിലെ ചികിത്സയെക്കുറിച്ച് അറിയുന്നതെന്നും സദഫ് പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷം അമീറ പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ കുടുംബം അതിയായ സന്തോഷത്തിലാണ്. ഇതോടെയാണ് ആശുപത്രി അധികൃതര്‍ തന്നെ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
പാകിസ്താനുവേണ്ടി 26 ടെസ്റ്റും 27 ഏകദിനവും കളിച്ചിട്ടുണ്ട് സിക്കന്ദര്‍ ഭക്ത്. 1976നും 1989നും ഇടയിലായിരുന്നു അദ്ദേഹം ദേശീയടീമിനായി കളിച്ചത്. 1979ല്‍ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ സുനില്‍ ഗവാസ്‌ക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തെ സമനിലയില്‍ തളയ്ക്കാന്‍ ആസിഫ് ഇഖ്ബാലിന്റെ പാക് പടയെ സഹായിച്ചത് സിക്കന്ദറിന്റെ ബൗളിങ് പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ എട്ടു വിക്കറ്റടക്കം മത്സരത്തില്‍ 11 വിക്കറ്റുകളാണ് താരം കൊയ്തത്.