ബെംഗളൂരു: ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം. ഓടിക്കുന്നവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ കർണാടക മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഹെൽമെറ്റ് ഇല്ലാതെ നിരവധി പേർ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ആണ് ഈ നടപടി.
2019 ലെ കേന്ദ്ര മോട്ടോർ വാഹന നിയമം (അനുബന്ധം)
പ്രകാരം ഹെൽമെറ്റ് ഇല്ലാതെ ഇരു ചക്ര വാഹനം ഓടിക്കുന്നവരിൽ നിന്ന് 1000 രൂപ പിഴയും ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കുകയും ആണ് ചെയ്യേണ്ടത്, എന്നാൽ സംസ്ഥാന സർക്കാർ പിഴ 500 രൂപയായി കുറച്ചിരുന്നു.
അക്കൗണ്ടിൽ 3500 കയറിയെന്നു സന്ദേശം;അറിയാതെ ക്ലിക്ക് ചെയ്താൽ പോലും കാശു പോകു. സൂക്ഷിക്കുക
സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സമിതി കഴിഞ്ഞ ആഴ്ച നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് കർശനമായ നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടത് എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു.
കൂടുതൽ അപകടങ്ങൾക്ക് സാധ്യത ഉള്ളത് ഇരു ചക്രവഹനങ്ങൾ ആണ് അതുകൊണ്ട് തന്നെ യാണ് 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്,മദ്യപിച്ച് 6. സസ്പെൻഡ് ചെയ്യും.
കർണാടകയിൽ ആകെ 1.6 കോടി ഇരു ചക്രവഹനങ്ങൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇതിൽ 60 ലക്ഷവും നഗരത്തിൽ നിന്നാണ്.
2018 ൽ 16.4 ലക്ഷം ,2019 ൽ 20.3 ലക്ഷം 2020 ൽ ഇതുവരെ 20.7 ലക്ഷം ഹെൽമെറ്റ് ഉപയോഗിക്കാതെ വണ്ടി ഓടിച്ചതിന്റെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതെ സമയം പുതിയ നിബന്ധന ട്രാഫിക് പോലീസുകാർക്ക് കൂടുതൽ കൈക്കൂലി വാങ്ങാൻ ഉപയോഗപ്രദമാകും എന്ന് നിരീക്ഷിക്കുന്നവരും കുറവല്ല.
നഗരത്തിൽ മാത്രം ഈ വർഷം സെപ്റ്റംബർ വരെ 20.7 ലക്ഷം ഹെൽമെറ്റ് ഇല്ലാത്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.