മാണ്ഡ്യ: തന്റെ തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്ത്തകന് നേരെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ പ്രകോപനം. മാണ്ഡ്യയില്‍ വച്ച് ഒരു പാര്‍ട്ടി എംപിയെ കണ്ട് മടങ്ങവെ വഴിയില്‍ വച്ചാണ് സംഭവം നടന്നത്.
പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കവെ തൊട്ടടുത്ത് നടന്ന പ്രവര്ത്തകന് ശിവകുമാറിന്റെ തോളില്‍ കൈവച്ചു. ഇതോടെ രോഷാകുലനായ ശിവകുമാര്‍ പ്രവര്‍ത്തകന്റെ കരണംഅടിച്ചു പൊളിക്കുകയായിരിന്നു . ‘ഇതെന്ത് സ്വഭാവമാണ്? ഞാന്‍ സ്വാതന്ത്ര്യ തരുന്നുണ്ടെന്ന് കരുതി ഇങ്ങനെ എന്തും ചെയ്യാമോ?’ ഡി.കെ ശിവകുമാര്‍ രോഷാകുലനായി ചോദിക്കുകയും ചെയ്തു.